ഭാഗ്യശ്രീ ബോര്‍സെയാണ് പുതിയ ചിത്രം മിസ്റ്റര്‍ ബച്ചനിലെ നായിക

തെലുങ്ക് സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള നായക താരമാണ് രവി തേജ. സോളോ ഹിറ്റുകള്‍ ഇതുവരെ 100 കോടി ക്ലബ്ബോളം എത്തിയിട്ടില്ലെങ്കിലും 85 കോടി വരെ കളക്റ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം നായകനായ ചിത്രങ്ങള്‍. അതിനാല്‍ത്തന്നെ മികച്ച ബജറ്റിലാണ് നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഒരുക്കാറ്. ഇപ്പോഴിതാ മറ്റൊരു കാരണത്താല്‍ രവി തേജയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ത്തുകയാണ് ഒരു വിഭാഗം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നായികമാരുമായി സ്ഥിരമായി ഉണ്ടാവാറുള്ള ഏജ് ഗ്യാപ്പിന്‍റെ പേരിലാണ് രവി തേജ വിമര്‍ശിക്കപ്പെടുന്നത്. അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മിസ്റ്റര്‍ ബച്ചന്‍റെ ഒരു മ്യൂസിക് പ്രൊമോ ഇന്നലെ പുറത്തെത്തിയിരുന്നു. നായിക ഭാഗ്യശ്രീ ബോര്‍സെയും രവി തേജയുമായുള്ള പ്രണയരംഗങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ചും എക്സില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 

Scroll to load tweet…

രവി തേജയ്ക്ക് 56 വയസാണ് പ്രായമെങ്കില്‍ നായികയായ ഭാഗ്യശ്രീ ബോര്‍സെയുടെ പ്രായം 25 വയസ് ആണ്. അതായത് നായികാ നായകന്മാര്‍ക്കിടയില്‍ 31 വര്‍ഷത്തെ പ്രായവ്യത്യാസം. രവി തേജയുടെ മുന്‍ ചിത്രങ്ങളിലും നായികമാരുമായുള്ള ഈ ഏജ് ഗ്യാപ്പ് ഉണ്ടെന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം തന്നെ എത്തിയ ഈഗിള്‍ എന്ന ചിത്രത്തിലെ നായിക കാവ്യ ഥാപ്പറുമായി 28 വയസിന്‍റെ വ്യത്യാസവും 2023 ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിലെ നായിക നൂപുര്‍ സമോണുമായി 28 വയസിന്‍റെ വ്യത്യാസവും രവി തേജയ്ക്ക് ഉണ്ട്. അതിന് മുന്‍പുള്ള ചിത്രങ്ങളിലും അങ്ങനെ തന്നെ. സമീപ വര്‍ഷങ്ങളിലെ തന്‍റെ ചിത്രങ്ങളില്‍ രവി തേജയ്ക്ക് തന്‍റെ നായികമാരുമായുള്ള കുറഞ്ഞ പ്രായവ്യത്യാസം 28 വയസാണ്. 

Scroll to load tweet…

അതേസമയം തെലുങ്കിലെ മിക്ക നായക താരങ്ങള്‍ക്കെതിരെയും സമാന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചിരഞ്ജീവി, ബാലകൃഷ്ണ, നാഗാര്‍ജുന, മഹേഷ് ബാബു, പവന്‍ കല്യാണ്‍ എന്നിവരുടെ ചിത്രങ്ങളില്‍ അവര്‍ക്ക് നായികമാരുമായുള്ള ഏജ് ഗ്യാപ്പ് രവി തേജ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു ഹൊറര്‍ ത്രില്ലര്‍; ഡയാന ഹമീദ് നായികയാവുന്ന 'ഐ ആം ഇന്‍' തുടങ്ങുന്നു

Mr Bachchan Music Festival Begins | Ravi Teja | Bhagyashri | Harish Shankar| Mickey J Meyer | PMF