'കാവാലയ്യാ' എന്ന് തുടങ്ങുന്ന ജയിലറിലെ ​ഗാനത്തിലെ ചില ഭാ​ഗങ്ങൾ ‘വക്ക വക്ക’യുമായി ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

മിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികളും ജയിലറിനായി കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് സിങ്കിളും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. എന്നാൽ ഈ ​ഗാനം ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. അതിന് കാരണമാകട്ടെ ഫിഫാ വേൾഡ് കപ്പ് ​ഗാനം 'വക്ക വക്ക'യും. 

'കാവാലയ്യാ' എന്ന് തുടങ്ങുന്ന ജയിലറിലെ ​ഗാനത്തിലെ ചില ഭാ​ഗങ്ങൾ ‘വക്ക വക്ക’യുമായി ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ‘തമന്നയുടെ വക്ക വക്ക കണ്ടോ ഗയ്‌സ്’ എന്ന അടിക്കുറിപ്പുകളോടെയാണ് ഗാനം ട്രോളുകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഷക്കീറയുടെ ഗാനത്തിന്റെ രംഗങ്ങളും തമന്നയുടെ ഗാനരരംഗങ്ങളും ചേർത്തുവെച്ചുകൊണ്ടാണ് ട്രോളുകളിൽ താരതമ്യം ചെയ്യുന്നത്. 2010ലെ ലോകകപ്പ് ഫുട്‌ബോള്‍ ഗാനമായിരുന്നു ‘വക്ക വക്ക’. ഷക്കീറയാണ് ​ഗാനം ആലപിച്ചത്. 

View post on Instagram

കഴിഞ്ഞ ദിവസം ആണ് അനിരുദ്ധ് സം​ഗീതം ഒരുക്കിയ ജയിലറിലെ ​ഗാനം റിലീസ് ചെയ്തത്. ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 

JAILER - Kaavaalaa Lyric Video | Superstar Rajinikanth | Sun Pictures | Anirudh | Nelson | Tamannaah

നെൽസൺ ദിലീപ് കുമാർ ആണ് സംവിധാനം. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. 

Shakira - Waka Waka (This Time for Africa) (The Official 2010 FIFA World Cup™ Song)

ചില്ലുകൾ നിരത്തിവച്ച ലോകഭൂപടം; ഒളിഞ്ഞിരിക്കുന്നത് മലയാളത്തിന്റെ 'ഹൃദയ' നായകൻ, വൈറൽ