Asianet News MalayalamAsianet News Malayalam

24 വർഷത്തെ ദാമ്പത്യം; സൽമാൻ ഖാന്റെ സഹോദരൻ വിവാഹമോചിതനാകുന്നു

സൽമാൻ ഖാൻ സിനിമകളിൽ അതിഥി താരമായും സൊഹൈൽ ബി​ഗ് സ്ക്രീനിൽ തിളങ്ങി.

Sohail Khan and Seema Khan File For Divorce After 24 Years of Marriage
Author
Mumbai, First Published May 14, 2022, 9:20 AM IST

ബോളിവുഡ് താരം സൽമാൻ ഖാന്റെ( Salman Khan) സഹോദരനും നടനുമായ സൊഹൈൽ ഖാൻ(Sohail Khan) വിവാഹമോചിതനാകുന്നു. 24 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് സൊഹൈലും സീമ ഖാനും വേർപിരിയാൻ തയ്യാറെടുക്കുന്നത്. വിവാഹ മോചനത്തിനായി ഇരവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു. 

1998ലായിരുന്നു സൊഹൈലും സീമയും തമ്മിലുള്ള വിവാഹം. ശേഷം 2017 മുതൽ ഇവർ പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിർവാൻ, യോഹൻ എന്നീ രണ്ട് മക്കൾ ദമ്പതികൾക്ക് ഉണ്ട്. നിർമ്മാതാവും സംവിധായകനും കൂടിയാണ് സൊഹൈൽ. സൽമാൻ ഖാനും ഇളയസഹോദരനായ അർബാസ് ഖാനും ഒന്നിച്ച പ്യാർ കിയാ തോ ഡർനാ ക്യാ എന്ന ചിത്രത്തിന്റെ സംവിധാനം സൊഹൈൽ ആയിരുന്നു. 

Read Also: Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍

സൽമാൻ ഖാൻ സിനിമകളിൽ അതിഥി താരമായും സൊഹൈൽ ബി​ഗ് സ്ക്രീനിൽ തിളങ്ങി. പത്തോളം ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത രാധെ ആണ് അവസാനം നിർമിച്ച ചിത്രം. സൽമാൻ ഖാൻ ആയിരുന്നു നായകൻ. 

'പ്രമേയം വെറും പഴംതുണി ആണെന്ന് പറയുക വയ്യ'; 'ഭീഷ്മപർവ്വ'ത്തെ കുറിച്ച് ഭദ്രൻ

മ്മൂട്ടിയെ(Mammootty) നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടി. ബോക്സ് ഓഫീസിലും ചിത്രം മികച്ച വിജയം കൈവരിച്ചു. ഇപ്പോഴിതാ സംവിധായകൻ ഭദ്രൻ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

കഴിഞ്ഞ ദിവസമാണ് ഭീഷ്മപർവ്വം കണ്ടതെന്നും ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണെന്നും ഭദ്രൻ കുറിച്ചു. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ടെന്നും സംവിധായകൻ പറയുന്നു. 

ഭദ്രന്റെ വാക്കുകൾ

ഭീഷമ പർവ്വം.
ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക  ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം  എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്. ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട്  'ഗോഡ് ഫാദർ ' distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു. അവിടെ നിന്ന് ഭീഷമ പർവ്വത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണ്. ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ  അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.

Follow Us:
Download App:
  • android
  • ios