സോഹൻ സീനുലാലാണ് ചിത്രത്തിന്റെ സംവിധാനം.

സോഹൻ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡാൻസ് പാര്‍ട്ടി'. വിഷ്‍ണു ഉണ്ണി കൃഷ്‍ണൻ, ശ്രീനാഥ് ഭാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോഹൻ സീനുലാലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സിനിമയുടെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു.

ബിജിബാലാണ് 'ഡാൻസ് പാര്‍ട്ടി'യുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സന്തോഷ് വര്‍മയാണ് വരികള്‍ എഴുതുന്നത്. ബിനു കുര്യൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

View post on Instagram

സോഹൻ സീനുലാല്‍ സംവിധാനം ചെയ്‍ത ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭാരത സര്‍ക്കസാ'ണ്. 'ഭാരത സർക്കസി'ന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. എം എ നിഷാദ്, ബിനു പപ്പു, ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്‍ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. അനൂജ് ഷാജിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

ബിനു കുര്യൻ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഗാനരചന- ബി കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- അരുണ്‍ മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ് ലിയോഫിൽ, പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിംഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിംഗ്- ഒബ്‌സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസായിരുന്നു ചിത്രത്തിന്റെ വിതരണം.

Read More: സോനു സൂദിന്റെ പഞ്ചാബിനെ കീഴടക്കി മനോജ് തിവാരിയുടെ ഭോജ്‍പുരി