തമിഴ് നടനായ ആര്യയുടെയും നടി സയ്യേഷയുടെയും വിവാഹ ചിത്രം മോർഫ് ചെയ്താണ് വിവാഹ ചിത്രം തയ്യാറാക്കിയത്.

ബോളിവുഡ്(Bollywood) താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വല്ലാത്ത താൽപര്യമാണ്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ(social media) വലിയ വാർത്തയാവാറുണ്ട്. അതിൽ പ്രധാനിയാണ് സൽമാൻ ഖാൻ(Salman Khan). താരത്തിന്റെ പ്രണയബന്ധങ്ങൾ എന്നും ബോളിവുഡിലെ ചൂടേറിയ ചർച്ചകളായിരുന്നു. ഐശ്വര്യ റായി മുതൽ നിരവധി നടിമാരുമായി സൽമാൻ ഖാന്റെ പേര് പല തവണ ഉയർന്നുവന്നിരുന്നു. ഇവയിൽ ഏറ്റവും ഒടുവിലത്തേതാണ് സൽമാനും നടി സൊനാക്ഷി സിൻഹയും വിവാഹിതരായി എന്നത്. 

കഴിഞ്ഞ രണ്ട് ദിവസമായി സൽമാൻഖാനും സൊനാക്ഷി സിൻഹയും വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടക്കുകയാണ്. മോർഫ് ചെയ്ത ചിത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ചിത്രം പലരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സെനാക്ഷി. 

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി സൊനാക്ഷി രംഗത്തെത്തി. ‘‘ഒരു യഥാർഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാൻ പറ്റാത്ത അത്രയും വിഡ്ഢികളാണോ നിങ്ങൾ’’, എന്നാണ് ചിരിക്കുന്ന സ്മൈലികൾക്കൊപ്പം സൊനാക്ഷി കമന്റ് ചെയ്തത്. തമിഴ് നടനായ ആര്യയുടെയും നടി സയ്യേഷയുടെയും വിവാഹ ചിത്രം മോർഫ് ചെയ്താണ് വിവാഹ ചിത്രം തയ്യാറാക്കിയത്.

Click and drag to move

അടുത്തിടെ തന്റെ ആദ്യ ക്രഷിനെ കുറിച്ച് സൽമാൻ ഖാൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. കുട്ടിക്കാലത്ത് ഒരേ സമയം തനിക്കും തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കും ഒരു പെണ്‍കട്ടിയെ ഇഷ്ടമായിരുന്നു. അവള്‍ അവഗണിക്കുമോ എന്ന ഭയം കാരണം അത് അവളോട് പറഞ്ഞില്ല. എന്നാല്‍ പിന്നീടാണ് അവള്‍ക്കും തന്നെ ഇഷ്ടമാണെന്ന് മനസിലാക്കിയതെന്ന് സല്‍മാന്‍ പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു. അന്ന് അത് പറയാതിരുന്നതിന് ദൈവത്തിന് നന്ദി. അവളെക്കുറിച്ച് എന്റെ മനസിലുണ്ടായിരുന്ന ചിത്രം മാറി. അവള്‍ ഇപ്പോള്‍ ഒരു മുത്തശ്ശിയാണ്. ചെറുമക്കള്‍ എന്റെ ഫാന്‍ ആണെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാനും ഒരു മുത്തച്ഛന്‍ ആകുമായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.