വിവാഹം എപ്പോഴെന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി സോനാക്ഷി സിൻഹ. 


ബോളിവുഡിലെ പ്രിയങ്കരരായ താരങ്ങളില്‍ ഒരാളാണ് സോനാക്ഷി സിൻഹ (Sonakshi Sinha). സാമൂഹ്യമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സോനാക്ഷി സിൻഹ. സോനാക്ഷി സിൻഹയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഇൻസ്റ്റാഗ്രാമില്‍ ഒരു ചോദ്യത്തിന് സോനാക്ഷി സിൻഹ പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് സംവദിക്കുകയായിരുന്നു സോനാക്ഷിൻ സിൻഹ. എല്ലാവരും വിവാഹിതരാകുന്നു, എപ്പോഴാണ് സോനാക്ഷി സിൻഹ കല്യാണം കഴിക്കുന്നത് എന്നായിരുന്നു ചോദ്യം. എല്ലാവര്‍ക്കും കൊവിഡ് വരുന്നു, എനിക്കും വരണോ എന്നായിരുന്നു സോനാക്ഷി സിൻഹ മറുപടി പറഞ്ഞത്. സോനാക്ഷി സിൻഹയുടെ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്‍തു.

സോനാക്ഷി സിൻഹ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ'യായിരുന്നു. അജയ് ദേവ്‍ഗണായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. 'ഡബിള്‍ എക്സ്എല്‍' ചിത്രമാണ് സോനാക്ഷി സിൻഹയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'സൈറ ഖന്ന'യെന്ന കഥാപാത്രമാണ് 'ഡബിള്‍ എക്സ്എലി'ല്‍. സോനാക്ഷി സിൻഹ ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

അഭിനയത്തിലും രാഷ്‍ട്രീയത്തിലും സജീവമായ ശത്രുഘ്‍നൻ സിൻഹയുടെയും ബോളിവുഡ് നടി പൂനം സിൻഹയുടെയും മകളാണ് സോനാക്ഷി സിൻഹ. 
മാതാപിതാക്കളെ പോലെ സിനിമാ രംഗത്ത് മുന്നേറുന്ന സോനാക്ഷി സിൻഹ ഗായികയുമാണ്. 'നൂര്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് സോനാക്ഷി സിൻഹ ഗാനം ആലപിച്ചത്. സോനാക്ഷിൻ സിൻഹയും ബോളിവുഡ് നടൻ സഹീര്‍ ഇഖ്‍ബാലുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.