ഇന്ത്യൻ സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സോനം കപൂര്‍. സോനം കപൂറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സോനം കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോനം കപൂര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സാമൂഹിക അകലം പാലിക്കുന്ന കാലത്ത് എല്ലാവരെയും ഒത്തൊരുമിച്ച് ചേര്‍ത്ത് തയ്യാറാക്കിയ ഒരു ഫോട്ടോയാണ് ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞ് സോനം കപൂര്‍ ഷെയര്‍ ചെയ്‍തത്.

എന്റെ സുഹൃത്തുക്കള്‍, കുടുംബം, ടീം എല്ലാവരും ഒന്നിച്ചുവന്നതിന് നന്ദി. നിങ്ങളെ എല്ലാവരെയും ഞാൻ സ്‍നേഹിക്കുന്നു. എല്ലാവരെയും ഒന്നിച്ച് ചേര്‍ത്തതിന് എന്റെ പ്രിയപ്പെട്ട ആനന്ദ് അഹുജയ്‍ക്ക് നന്ദി. പ്രിയപ്പെട്ട എല്ലാവരും ഒപ്പമുള്ളതില്‍ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എല്ലാവരെയും ഞാൻ സ്‍നേഹിക്കുന്നു. മികച്ച ദിവസമായിരുന്നു ഇതെന്നും സോനം കപൂര്‍ എഴുതിയിരിക്കുന്നു.