Asianet News MalayalamAsianet News Malayalam

തണുത്തുവിറച്ച് സോനം കപൂര്‍!, സ്‍കോട്‍ലാൻഡില്‍ 'ബ്ലൈൻഡി'ന്റെ ചിത്രീകരണം

കൊറിയൻ സിനിമയുടെ റീമേക്കില്‍ ആണ് സോനം കപൂര്‍ അഭിനയിക്കുന്നത്. 

Sonam Kapoor Shooting For Blind In Freezing Scotland
Author
Mumbai, First Published Feb 13, 2021, 8:39 PM IST

ബോളിവുഡിലെ നായികമാരില്‍ ശ്രദ്ധേയയാണ് സോനം കപൂര്‍. പ്രമുഖ നടൻ അനില്‍ കപൂറിന്റെ മകളുമാണ് സോനം കപൂര്‍. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ സോനം കപൂറിന്റെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സോനം കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്‍കോട്‍ലാൻഡില്‍ നിന്നുള്ള ഫോട്ടോയാണ് ഇത്.

സ്‍കോട്‍ലാൻഡില്‍ തണുത്തുവിറച്ചുനില്‍ക്കുകയാണ് എന്ന് സോനം കപൂര്‍ പറയുന്നു. ചൂട് വെള്ളമുള്ള ബാഗും പിടിച്ചാണ് സോനം കപൂര്‍ ഫോട്ടോയിലുള്ളത്. ബ്ലൈൻഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. കൊറിയൻ സിനിമയുടെ റീമേക്ക് ആണ് അത്. സിനിമയുടെ ഫോട്ടോ സോനം കപൂര്‍ പങ്കുവെച്ചിരുന്നു.

 ആനന്ദ് അഹൂജ ആദ്യമായി തന്നെ പ്രപ്പോസ് ചെയ്‍ത വിശേഷം സോനം കപൂര്‍ പങ്കുവെച്ചിരുന്നു.

ആനന്ദ് അഹൂജയും സോനം കപൂറും 2018ലാണ് വിവാഹിതരായത്. 2016ല്‍ ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട ഇവര്‍ അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞു. ഇരുവരും ഇപോള്‍ താമസിക്കുന്നത്  ലണ്ടനിലാണ്. 

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios