Asianet News MalayalamAsianet News Malayalam

'അന്ന് എന്നെ പ്രപ്പോസ് ചെയ്‍തപ്പോള്‍', ആനന്ദ് അഹൂജയ്‍ക്കൊപ്പമുള്ള ഫോട്ടോയുമായി സോനം കപൂര്‍

ആനന്ദ് അഹൂജയ്‍ക്കൊപ്പമുള്ള ഫോട്ടോയുമായി സോനം കപൂര്‍.

Sonam Kapoor Throwback The Time When Anand Ahuja Proposed Her
Author
Mumbai, First Published Feb 2, 2021, 3:33 PM IST


ബോളിവുഡില്‍ യുവനിരയില്‍ ശ്രദ്ധേയയായ നടിയാണ് സോനം കപൂര്‍. വ്യവസായിയായ ആനന്ദ് അഹുജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോനം കപൂറും ആനന്ദ് അഹൂജയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സോനം കപൂറാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്നെ പ്രപ്പോസ് ചെയ്‍തപ്പോഴുള്ള ഫോട്ടോ എന്നാണ് സോനം കപൂര്‍ പറയുന്നത്.

സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്. 2016ല്‍ ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട ഇവര്‍ അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞു. ഇരുവരും ഇപോള്‍ താമസിക്കുന്നത്  ലണ്ടനിലാണ്. ബോളിവുഡ് നടൻ അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. അനില്‍ കപൂറും സോനം കപൂറിന്റെ ഫോട്ടോ ഷെയര്‍ ചെയ്യാറുണ്ട്. തന്റെ ഭര്‍ത്താവ് തന്നെ പ്രപ്പോസ് ചെയ്‍തിടത്തേയ്‍ക്ക് മനോഹരമായ ഒരു യാത്ര എന്നാണ് സോനം കപൂര്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പറയുന്നത്.

ബ്ലൈൻഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊറിയൻ സിനിമയുടെ റീമേക്ക് ആണ് അത്. സിനിമയുടെ ഫോട്ടോ സോനം കപൂര്‍ പങ്കുവെച്ചിരുന്നു.

അനില്‍ കപൂറിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios