അനില്‍ കപൂറിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകള്‍ സോനം കപൂര്‍ എഴുതിയ കുറിപ്പ്.

ഹിന്ദി സിനിമ ലോകത്ത് ഒരുകാലത്ത് മുൻനിര നായക നടനായിരുന്നു അനില്‍ കപൂര്‍. അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും ഇന്ന് മുൻ നിര നായികയാണ്. അനില്‍ കപൂറും സോനം കപൂറും ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിന് സോനം കപൂര്‍ എഴുതിയ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

നിങ്ങൾ രണ്ടുപേരും ഇപ്പോഴും എത്രമാത്രം പ്രണയത്തിലാണെന്ന് ഞാൻ മനസ്സിലാക്കാത്ത ഒരു ദിവസം പോലുമില്ല. ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, സ്‍നേഹവും കുടുംബ ബന്ധവും പ്രധാനമാണ് എന്ന് എല്ലാം എന്നെ പഠിപ്പിച്ചതിന് നന്ദി. 37 വർഷത്തെ ദാമ്പത്യവും 11 വർഷത്തെ ഡേറ്റിംഗും (48 വർഷം ), ഒരു ആയുസ്സ് കൂടി. ഇപ്പോൾ നിങ്ങളെയെല്ലാം കെട്ടിപ്പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ. സ്‍നേഹിക്കുന്നുവെന്നുമാണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വരെ നേടിയ നടിയാണ് സോനം കപൂര്‍.

അനില്‍ കപൂറിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.