കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ് ലോകമെങ്ങും. രാജ്യത്ത് കൂടുതല്‍ കൊവിഡ് 19 പോസറ്റീവ് ആയതോടെ കര്‍ശന നടപടികള്‍ കൈക്കൊള്ളുകയാണ്. കൊവിഡ് സംബന്ധിച്ച് വ്യാജവാര്‍ത്തകളും ഉണ്ടാകുന്നുണ്ട്. അതിനെയെല്ലാം പ്രതിരോധിച്ച് രോഗം വ്യാപിക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യമാണ് ഓരോ രാജ്യത്തിനും മുന്നിലുള്ളത്. കൊവിഡ് രോഗത്തിന്റെ മുൻകരുതല്‍ കര്‍ശനമാക്കിയതിനാല്‍ തനിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് ആരാധകരെ ഗായകൻ സോനു നിഗം അറിയിച്ചതാണ് സിനിമ ലോകത്ത് നിന്നുള്ള ഒരു വാര്‍ത്ത.

സോനു നിഗം ഇപ്പോള്‍ ദുബായിലെ വീട്ടിലാണ് ഉള്ളത്. ഇന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആലോചിച്ചിരുന്നെങ്കിലും വിമാനം റദ്ദ് ചെയ്‍തെന്ന് സോനു നിഗം പറയുന്നു. സോനു നിഗത്തിന്  ആശ്വാസമേകി നിരവധി ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും വീടുമായി അടുപ്പമുളളവരാണ്, അതുപോലെ ഞങ്ങളും. ഞാൻ ദുബായിലെ എന്റെ വീട്ടിലാണ് ഉള്ളത്. ഇന്ത്യയിലേക്ക് ഇന്ന് മടങ്ങാൻ തീരുമാനിച്ചതായിരുന്നെങ്കിലും കഴിഞ്ഞ ദിവസം വിമാനം റദ്ദ് ചെയ്‍തു. ഇന്ന് ഞാൻ വന്നിരുന്നെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നേനെ. സാധാരണ ജീവിതം പറ്റില്ല. അതുകൊണ്ടുതന്നെ ദുബായില്‍ കുടുംബത്തോടൊപ്പം കഴിയുന്നു, എല്ലാം ശരിയായിട്ട് തിരിച്ചുവരാമെന്നും സോനം നിഗം പറയുന്നു. എല്ലാവരും സുരക്ഷ മുൻകരുതലുകള്‍ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും സോനു നിഗം പറയുന്നു.