സോനുവിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്. രാജ്യം കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സഹായ ഹസ്തവുമായി എത്തുകയാണ് താരം. ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍, ആശുപത്രി കിടക്ക, മരുന്നുകള്‍ എന്നിവ എത്തിക്കാനുള്ള പരിശ്രത്തിലാണ് സോനു ഇപ്പോൾ. 

ഇതിനിടയിൽ താരം പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്. കൊവിഡ് കാരണം ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിലാണ് 100 കോടിയുടെ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ സംതൃപ്തി തരുന്നതെന്നാണ് സോനൂ ട്വീറ്റ് ചെയ്യുന്നത്. 

‘അര്‍ദ്ധരാത്രി ഒരുപാട് ഫോണ്‍കോളുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ആവശ്യക്കാര്‍ക്ക് കിടക്ക, ഓക്‌സിന്‍ എന്നിവ എത്തിക്കുകയും. കുറച്ച് പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നത് 100 കോടി സിനിമ ചെയ്യുന്നതിനേക്കാള്‍ എത്രയോ അധികം സംതൃപ്തി ലഭിക്കും. ആശുപത്രിക്ക് മുന്നില്‍ കിടക്കക്കായി കാത്തിരിക്കുന്നവര്‍ ഉള്ളപ്പോള്‍ നമുക്ക് ഒരിക്കലും ഉറങ്ങാനാവില്ല’സോനു ട്വീറ്റ് ചെയ്തു. 

നേരത്തെ സോനു സൂദ് കൊവിഡ് രോഗിയെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ സോനുവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരത്തിന് കൊവിഡ് ബാധിച്ചെന്ന വാര്‍ത്ത ഏവര്‍ക്കും ദുഃഖമുളവാക്കി.  ‘ഗെറ്റ് വെല്‍ സൂണ്‍ സര്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങും ആയിരുന്നു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona