പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പർശിയായ സംഗീതവും ട്രെയിലറിന്റെ ഹൈലൈറ്റുകളാണ്.

വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയിൽ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ പ്രണയ പർവ്വം” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രതീക്ഷകൾ ഉയർത്തുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പർശിയായ സംഗീതവും ട്രെയിലറിന്റെ ഹൈലൈറ്റുകളാണ്.

എ - വൺ സിനി ഫുഡ്‌ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം എ - വൺ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണൻ മാഷ്, കുമാർ സുനിൽ, ശിവജി ഗുരുവായൂർ, രാജേഷ് പറവൂർ, ജെൻസൺ ആലപ്പാട്ട്, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാൽ നായർ ,അനുപമ വി .പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിർ ഹംസയും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്സ്. സംഗീതം ഗിച്ചു ജോയും ഹരിമുരളി ഉണ്ണികൃഷ്ണനും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം : ഗിച്ചു ജോയ്. കല: നിതീഷ് ചന്ദ്രൻ ആചാര്യ. മേക്കപ്പ്: രാജേഷ് നെന്മാറ.ഗാന രചന : മനു മഞ്ജിത്ത് ,സുഹൈൽ കോയ,രശ്മി സുഷിൽ. വസ്ത്രാലങ്കാരം: ആര്യ ജി.രാജ്. ചീഫ് അസോ : ഡയറക്ടർമാർ : അഖിൽ സി തിലകൻ – സിസി. 2nd യൂണിറ്റ് ക്യാമറാമാൻ : സാംലാൽ പി തോമസ്. നൃത്ത സംവിധാനം : ശിവപ്രസാദ്,റിഷി സുരേഷ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ -ഷിനോയ് ഗോപിനാഥ്. അസ്സോ ഡയറക്ടർ: വാസുദേവൻ വി.യു. ഡാബ്സി,ഹരിചരൺ,അർജുൻ അയ്റാൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

നായകനായി ഗിന്നസ് പക്രു; '916 കുഞ്ഞൂട്ടൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Oru Vadakkan Pranaya Parvam Trailer | Sooraj sun | Vineeth vishwam |Shabareesh Varma |Dayyana Hameed

സ്റ്റിൽസ്: നിതിൻ, അസി: ഡയറക്ടർമാർ: സൂര്യജ ഉഷാ മോഹൻ, തമീം സേട്ട്,ദീപസൺ. ഡി .കെ, ശരണ്യ.K.S & എയ്ഞ്ചൽ ബെന്നി. ഫിനാൻഷ്യൽ കൺട്രോളർ : വിനോദ് കുമാർ പി കെ. ഫിനാൻഷ്യൽ മാനേജർ : രശ്മി ഡെന്നി .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: യദു എം നായർ. പ്രൊഡക്ഷൻ മാനേജർ: പ്രസാദ് ബ്രഹ്മാനന്ദൻ.ലൊക്കേഷൻ സൗണ്ട് - ആതിസ് നേവ്.PRO ; മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് & പ്രൊമോഷൻ: ഹുവൈസ് മജീദ് എന്നിവരാണ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..