'സ്‍നേഹിതനേ സ്‍നേഹിതനേ..' എന്ന ഗാനത്തിനാണ് സൂര്യ ജെ മേനോന്റെ റീല്‍.
ബിഗ് ബോസിലൂടെ (Bigg Boss) മലയാളികളുടെ പ്രിയങ്കരിയായ കലാകാരിയാണ് സൂര്യ ജെ മേനോൻ (Soorya J Menon). കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന വിശേഷണത്തോടെയാണ് സൂര്യ ജെ മേനോൻ ബിഗ് ബോസിലേക്ക് എത്തുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് സൂര്യ ജെ മേനോൻ. ഇപോഴിതാ പുതിയ ഒരു റീലുമായി എത്തിയിരിക്കുകയാണ് സൂര്യ ജെ മേനോൻ.
ഒട്ടേറെ വേറിട്ട ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ നിരന്തരം സൂര്യ ജെ മേനോൻ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. ഇത്തവണ അലൈപായുതേ എന്ന ചിത്രത്തിലെ ഗാനത്തിനാണ് സൂര്യ ജെ മേനോൻ റീല്‍ ചെയ്‍തിരിക്കുന്നത്. സ്‍നേഹിതനേ സ്‍നേഹിതനേ എന്ന ഗാനത്തിനാണ് സൂര്യയുടെ റീല്‍. സൂര്യ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തും കഴിഞ്ഞിരിക്കുന്നു.
മണിരത്‍നം സംവിധാനം ചെയ്‍ത ചിത്രമാണ് അലൈപായുതേ. മാധവനും ശാലിനിയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അലൈപായുതേ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായിരുന്നു. എന്തായാലും സൂര്യ മേനോന്റെ വീഡിയോയും ഹിറ്റായിരിക്കുന്നു.
സൂര്യ ജെ മേനോൻ എഴുതിയ കഥ സിനിമയാകുന്നുമുണ്ട്. ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സ്വപ്‍നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്നായിരുന്നു സൂര്യ എഴുതിയത്. സിനിമയുടെ പോസ്റ്ററും സൂര്യ ജെ മേനോൻ പുറത്തുവിട്ടിരുന്നു.
