സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് കൊച്ചി മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി നടന്‍ സൗബിന്‍ ഷാഹിര്‍. സൗബിന്‍ ഉള്‍പ്പെടെയുള്ള ചില സിനിമാപ്രവര്‍ത്തകരും നിര്‍മ്മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്‌ളാറ്റുകളിലെ താമസക്കാരാണ്. വാങ്ങുന്നതിന് മുന്‍പ് അവിടെ താമസിച്ചിരുന്ന സുഹൃത്തുക്കളോടും മറ്റും അന്വേഷണം നടത്തിയിരുന്നുവെന്നും പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും സൗബിന്‍ ഷാഹിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, താമസക്കാരായ തങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും.

"ഫ്‌ളാറ്റ് വാങ്ങുന്നതിന് മുന്‍പ് നേരത്തേ ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു. വാങ്ങുന്നതിന് മുന്‍പ് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല ഇവിടെ. അതൊക്കെ നോക്കിയിട്ടാണല്ലോ ഒരാള്‍ ഒരു വീട് വാങ്ങുന്നത്. ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ ഒക്കെ അടയ്ക്കാന്‍ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഞങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. നടപടി എടുക്കുമ്പോള്‍ ഞങ്ങളുടെ കാര്യംകൂടി നോക്കണ്ടേ? എത്രയോ അധികം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്?", സൗബിന്‍ ചോദിക്കുന്നു.

"

അതേസമയം ആരോപണവിധേയമായ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരേ ഫ്‌ളാറ്റുടമകള്‍ പ്രതിഷേധിച്ചു. ഹോളി ഫെയ്ത് അപ്പാര്‍ട്‌മെന്റുകളുടെ മുന്നില്‍ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്. ഫ്‌ലാറ്റുടമകള്‍ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ടെലഗ്രാം, ഹലോ, ഷെയര്‍ ചാറ്റ് എന്നിവിടങ്ങളില്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

ഹലോയില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഷെയര്‍ ചാറ്റില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക