സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ​ജി​ത്തു​ ​കെ.​ ​ജ​യ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന 'അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചി​ങ്ങം​ ​ഒ​ന്നി​ന് ആരംഭിക്കും. ദിലീഷ്പോത്തന്‍,​ ഹ​രീ​ഷ് ​ക​ണാ​ര​ന്‍,​ സു​ര​ഭി​ ​ല​ക്ഷ്മി എ​ന്നി​വ​രും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.​ ​ഹ​സീ​ബ് ​ഹ​നീ​ഫ്,​ ശ്വേ​ത​ ​കാര്‍ത്തിക് ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാണ് ചിത്രം ​നിര്‍​മ്മി​ക്കു​ന്ന​ത്. സ​ജീ​ർ​ ​ബാ​വ​യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി', ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന  ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ 5.25 എന്നിവയാണ് സൗബിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.