കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സൗമ്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന  മ്യൂസിക്കൽ വിഡിയോ ശ്രദ്ധ നേടുന്നു. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ‘ഇനിയും’ എന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സ് നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് അമൽ സുരേന്ദ്രനാണ്. ജ്യോത്സ്‌നയും രാകേഷ് കിഷോറും ചേർന്നാണ്  ഗാനം ആലപിച്ചിരിക്കുന്നത്. കിരൺ ജോസാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത്  ഡോക്ടർ വിനിയാണ്. മുസ്തഫ അബൂബക്കറാണ് ഛായാഗ്രഹണം.