ബാലയ്‍ക്കൊപ്പം എലിസബത്തിനെ കാണാത്തതിനെ കുറിച്ച് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു.

ചലച്ചിത്ര നടൻ ബാല അടുത്തിടെ വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ നടൻ ബാല തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവം എന്ന പേരില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഭാര്യ എലിസബത്തിനെ ബാലയ്‍ക്കൊപ്പം ഒരു വീഡിയോയിലും അടുത്തിടെ കാണാത്തതിലും ആരാധകര്‍ സംശയങ്ങളുന്നയിച്ചിരുന്നു. അതില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.

ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടര്‍ന്നായിരുന്നു എലിസബത്തിനെ ജീവിത പങ്കാളിയാക്കിയത്. അടുത്തിടെ നടൻ ബാലയ്‍ക്കൊപ്പമുള്ള ഒരു വീഡിയോയിലും എലിസബത്ത് ഉണ്ടായിരുന്നില്ല. എലിസബത്ത് ഇപ്പോള്‍ കൂടെയില്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു ഓണ്‍ലൈൻ മാധ്യമത്തിന്റ അഭിമുഖത്തിലാണ് താരം എലിസബത്തിന്റെ അസാന്നിദ്ധ്യം പരാമര്‍ശിച്ചത്. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം ആവശ്യപ്പെടുന്നു. ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല എന്നും ബാല വ്യക്തമാക്കുന്നു.

മലയാളത്തില്‍ 2006ല്‍ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല അരങ്ങേറിയത്. ബാല പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ഷെഫീഖിന്റ സന്തോഷമാണ് നടൻ ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. സംവിധാനം അനൂപ് പന്തളമായിരുന്നു. അമീര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബാല വേഷമിട്ടത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എല്‍ദോ ഐസക് ആയിരുന്നു. ഷെഫീഖിന്റെ സന്തോഷം ഹിറ്റാകുകയും ചിത്രത്തിലെ കഥാപാത്രം ബാല അവതരിപ്പിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു.

Read More: ഇന്ത്യയില്‍ രണ്ടാമൻ ആ തെന്നിന്ത്യൻ താരം, പതിമൂന്നാമനായി വിജയ്, പത്തില്‍ നിന്ന് രജനികാന്ത് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക