ചെന്നൈ: കുടുംബവീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം. സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കാനായാണ് എസ്പിബി വീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കിയത്. 

കഴിഞ്ഞ ദിവസം നെല്ലൂരിലെത്തിയാണ് എസ്പിബി വീടിന്‍റെ രേഖകള്‍ കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമിജിക്ക് കൈമാറിയത്. സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കുന്നതിനായി കാഞ്ചി മഠത്തിന് വീട് ദാനം നല്‍കുമെന്ന് എസ്പിബി നേരത്തെ തന്നെ അറിയിച്ചിരുന്നു. വീടിന്‍റെ രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ കാഞ്ചി മഠാധിപതിയുടെ സമീപം എസ്പിബി പാടുന്ന വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

പതിനാറു ഭാഷകളിലായി നാലായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള എസ്പിബി ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ആറു ദേശീയ പുരസ്കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായി.

Read More: അതിന്റെ സങ്കടം ഇന്നുമുണ്ട്, ചന്ദ്രലേഖ സിനിമയെ കുറിച്ച് മഞ്ജു വാര്യര്‍

"