മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സ്‍ഫടികം. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് ബിജു കെ കട്ടക്കല്‍. സിനിമയുടെ തുടര്‍ച്ചയൊരുക്കുന്നത് തടയുമെന്ന് വ്യക്തമാക്കി നേരത്തെ സംവിധായകൻ സ്‍ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ 30ന് ഇറക്കുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബിജു കെ കട്ടക്കല്‍.

ബിജു കെ കട്ടക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളികളുടെ നെഞ്ചിൽ തറച്ച തോമാച്ചായൻ എത്തിയിട്ട് മാർച്ച്‌ മാസം മുപ്പതാം തീയതി 24 വർഷം പൂർത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്ഫടികം 2 ഇരുമ്പന്റെ ആദ്യ ടീസർ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചച്ചത്‌ ഇരുമ്പൻ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം