ശ്രീജീത്ത് രവി നായകനാകുന്ന കോട എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

നടൻ ശ്രീജിത്ത് രവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കോട. സിനിമയുടെ ട്രെയിലര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. ശ്രീജിത്ത് രവിയുടെ ഭാര്യയും ചിത്രത്തില്‍ അഭിനയിക്കുന്നു.

YouTube video player

ശ്രീജീത്ത് രവിയുടെ ഭാര്യ സജിത ശ്രീജിത്ത് തന്നെയാണ് നായിക. ആൻഡ്രിയ സജി, മാളവിക, വിശാഖ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. എം ശ്രീജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംവിധായകൻ തന്നെ എഴുതുന്നു.

മാര്‍ട്ടിൻ മിസ്റ്റ് ആണ് ഛായാഗ്രാഹകൻ നിര്‍വഹിക്കുന്നത്.

വിഗ്‍നേശ് ബോസ് ആണ് സൗണ്ട് ഡിസൈനര്‍.