Asianet News MalayalamAsianet News Malayalam

രഞ്ജിത്ത് തന്‍റെ തെറ്റ് സമ്മതിച്ചു, രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ലെന്ന് ശ്രീലേഖ മിത്ര

രഞ‌്ജിത്തിന്‍റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. 

sreelekha mitra first response after director ranjith step down from chalachitra academy chairman vvk
Author
First Published Aug 25, 2024, 10:52 AM IST | Last Updated Aug 25, 2024, 10:52 AM IST

തിരുവനന്തപുരം: രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവച്ചതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ശ്രീലേഖ മിത്ര. 

രഞ‌്ജിത്തിന്‍റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ട്. അതില്‍ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചില്ലെന്ന് ശ്രീദേവി പറഞ്ഞു. 

ഇത് പ്രധാനപ്പെട്ട സമയമാണ്. ഇത്തരത്തിലുള്ള എല്ലാ വിഷയവും പുറത്തുവരേണ്ടതുണ്ട്. ഒറ്റരാത്രി കൊണ്ട് ഇപ്പോഴത്തെ രീതികള്‍ മാറില്ല. അതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം. ധൈര്യത്തോടെ സംസാരിക്കുന്ന സ്ത്രീകള്‍ക്ക് എന്നും പിന്തുണ ലഭിക്കുന്നില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയ നടിമാരുടെ മൊഴിയില്‍ പ്രത്യേക പരാതി ഇല്ലാതെ തന്നെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. 

ഇന്ന് രാവിലെയാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. 

വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

നടി ശ്രീലേഖയുടെ ആരോപണം; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു
മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 

'ആരോപണം വന്നാൽ സ്ഥാനത്ത് തുടരുന്നത് ഔചിത്യമല്ല': സിദ്ദിഖിന്‍റെ രാജിയില്‍ അമ്മ വൈസ്.പ്രസിഡന്‍റ് ജയൻ ചേര്‍ത്തല

'സിനിമയില്‍ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല, മാഫിയ സംഘം': നടി ഉഷ 1992 ല്‍ തന്നെ പറഞ്ഞു - വൈറലായി പഴയ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios