Asianet News MalayalamAsianet News Malayalam

'സിനിമയില്‍ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല, മാഫിയ സംഘം': നടി ഉഷ 1992 ല്‍ തന്നെ പറഞ്ഞു - വൈറലായി പഴയ വീഡിയോ

പല സ്ത്രീകളും പരാതി പറയാൻ മടിക്കുന്നു. ഞാൻ പോലും ഒരു അവസരത്തിൽ അഭിനയം നിർത്തേണ്ട സാഹചര്യത്തിൽ എത്തി. 

movie industry become mafia gang actress usha was said in 1992 become viral again vvk
Author
First Published Aug 25, 2024, 9:30 AM IST | Last Updated Aug 25, 2024, 9:30 AM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിവാദത്തില്‍ തിളച്ചുമറിയുന്ന സിനിമ ലോകത്ത് ആരോപണങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് ആദ്യം പ്രസ്താവന നടത്തിയ നടിമാരില്‍ ഒരാളാണ് ഉഷ. 

പല സ്ത്രീകളും പരാതി പറയാൻ മടിക്കുന്നു. ഞാൻ പോലും ഒരു അവസരത്തിൽ അഭിനയം നിർത്തേണ്ട സാഹചര്യത്തിൽ എത്തി. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സർക്കാരും സാംസ്കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ തുറന്നു പറഞ്ഞു.

കിരീടം, ചെങ്കോല്‍ അടക്കം ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്ത ഉഷയുടെ പഴയൊരു അഭിമുഖം ഇപ്പോള്‍ വൈറലാകുകയാണ്. 1992 ല്‍ എടുത്ത അഭിമുഖത്തില്‍ സിനിമ ലോകത്ത് നിന്നും തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് ഉഷ പറയുന്നു. സിനിമ ലോകം ബര്‍മുഡ ട്രയാംഗിള്‍ ആണെന്നും വീഡിയോയില്‍ ഉഷ പറയുന്നുണ്ട്. 

എവിഎം ഉണ്ണി ആര്‍ക്കേവ് എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. സിനിമയിലുള്ള ആളുകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വീഡിയോയില്‍ ഉഷ പറയുന്നുണ്ട്. സിനിമ രംഗം മാഫിയ സംഘമാണെന്നും ഉഷ പറയുന്നുണ്ട്. എന്‍റെ അനുഭവം വച്ചാണ് ഇത് പറയുന്നതെന്നും ഉഷ പറയുന്നു. 

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 1992 ല്‍ ഒരു നടി പറഞ്ഞ കാര്യമാണ് പലരും ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. അതായത് പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണമാണ് ഇപ്പോള്‍ പുറത്തുവരുന്നത് എന്നാണ് പലരും പറയുന്നത്. എന്തായാലും ഉഷ താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും പറയുന്നത്. അതിനാല്‍ തന്നെ ഇവിടെ ഒരു മാറ്റവും വന്നില്ലെന്നാണ് മറ്റു ചിലര്‍ നിരീക്ഷിക്കുന്നത്. 

'ആരോപണത്തില്‍ തന്നെയാണ് രാജി': ആദ്യ പ്രതികരണം നടത്തി സിദ്ദിഖ്

'ആരോപണം വന്നാൽ സ്ഥാനത്ത് തുടരുന്നത് ഔചിത്യമല്ല': സിദ്ദിഖിന്‍റെ രാജിയില്‍ അമ്മ വൈസ്.പ്രസിഡന്‍റ് ജയൻ ചേര്‍ത്തല


 

Latest Videos
Follow Us:
Download App:
  • android
  • ios