Asianet News MalayalamAsianet News Malayalam

നിഗൂഢത നിറച്ച് 'ചട്ടമ്പി'- ട്രെയിലര്‍

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

 

Sreenath Bhasi starrer film Chattambi trailer out
Author
First Published Sep 12, 2022, 8:11 PM IST

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'ചട്ടമ്പി'. സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്നു. തിരക്കഥയും അഭിലാഷ് എസ് കുമാറിന്റേത് തന്നെ.  ചട്ടമ്പി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ് ചിത്രത്തിന്‍റെ കഥ. ചിത്രത്തിന്‍റേതായി മുന്‍പ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.  അലക്സ് ജോസഫ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്ര സംയോജനം ജോയൽ കവിയാണ്.  ചട്ടമ്പിയായിട്ടാണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസി അഭിനയിക്കുന്നത് എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. ഗ്രേസ് ആന്റണി നായികയാകുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ബിനു പപ്പു, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.'ഭീഷ്‍മപര്‍വ'ത്തിന് ശേഷം ശ്രീനാഥ് ഭാസിയും, 'മിന്നല്‍ മുരളി'ക്ക് ശേഷം ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകതയുണ്ട്.

ആസിഫ് യോഗിയാണ്  ചിത്രം നിര്‍മ്മിക്കുന്നത്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മാണം.  സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ്  ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ചട്ടമ്പി എന്ന ചിത്രം പറയുന്നത് 1995 കാലത്തെ കഥയാണ്. സംഗീതം ശേഖർ മേനോൻ, വരികള്‍ കൃപേഷ് അയ്യപ്പൻകുട്ടി. ഗായകര്‍ കൃപേഷ് അയ്യപ്പൻകുട്ടി,  ശ്രീനാഥ് ഭാസി, കലാ സംവിധാനം സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുകൻ ലീ,  പിആര്‍ഒ ആതിര ദിൽജിത്ത്. പിആര്‍ സ്‍ട്രാറ്റജി കണ്ടന്റ് ഫാക്ടറി മീഡിയ.

'ചട്ടമ്പി'  കാസ്റ്റ് ആൻഡ് ക്രൂ

 'കരിയ ജോർജ്' : ശ്രീനാഥ് ഭാസി, 'ജോൺ മുട്ടാറ്റിൽ': ചെമ്പൻ വിനോദ്, 'ജോസ് രാജി': മൈഥിലി,  'സിസിലി ജോൺ മുട്ടാട്ടിൽ':  ഗ്രേസ് ആന്റണി,  'ബേബി പൊയ്‍കപ്പറമ്പിൽ': ബിനു പപ്പു, 'മുനിയാണ്ടി': ഗുരു സോമസുന്ദരം, 'കോര': ചിലംബൻ, 'മിന്നൽ രവി': ആസിഫ് യോഗി,  'ലോപ്പസ്' : ജോജി, 'മോനി': ബിസൽ, 'ജോളി': റീനു റോയ്, 'ബാർബർ ചന്ദ്രൻ': സജിൻ പുലക്കൻ,   'ഏലി': ഉമ, 'ജോർജ്': ജി കെ.പന്നൻകുഴി  'ത്രേസ്യ': ഷൈനി ടി രാജൻ, 'റാണി പാസ്റ്റർ': ഷെറിൻ കാതറിൻ, 'സാബു പാസ്റ്റർ': അൻസൽ ബെൻ.

 ആസിഫ് യോഗിയുടെ നിർമ്മാണത്തിൽ അഭിലാഷ് എസ് കുമാറാണ് സംവിധാനം.  തിരക്കഥ/സംഭാഷണം/ഛായാഗ്രഹണം: അലക്‌സ് ജോസഫ്, കഥ: ഡോൺ പാലത്തറ, സഹ നിർമ്മാതാക്കൾ: സിറാജ്, സന്ദീപ്, ജോൺസൺ, ഷാനിൽ, ജെസ്ന ആഷിം,  ലൈൻ പ്രൊഡ്യൂസർ: കേറ്റ് ഡാർലിംഗ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിറാജ്, സംഗീത സംവിധായകൻ: ശേഖർ മേനോൻ, ആർട്ട് ഡയറക്ടർ: സെബിൻ തോമസ്, എഡിറ്റർ : ജോയൽ കവി, വേഷവിധാനം: മാഷർ ഹംസ, മേക്കപ്പ് : റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: അരും രാമവർമ്മ,  ഫൈനൽ അറ്റ്മോസ്: മിക്സ് ഡാൻ ജോസ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റണ്ട് :ഫീനിക്സ് പ്രഭു, അസോസിയേറ്റ് ഡയറക്റ്റേഴ്‍സ്: സുദർശൻ,നാരായണൻഷിബിൻ, മുരുകേഷ്. അസോസിയേറ്റ് ഛായാഗ്രാഹകൻ: സന്ദീപ് ആർ പിള്ള, അസോസിയേറ്റ് ആർട്ട് ഡയറക്ടർ: അഭിലാഷ് ദാസ്, അസോസിയേറ്റ് എഡിറ്റർ: അനന്ദു ചക്രവർത്തി, ശരത് കർത്ത, അസിസ്റ്റന്റ് ഡയറക്ടർ: ഹനാൻ, ഫയാസ്, അമൽ, അസിസ്റ്റന്റ് എഡിറ്റർ: ശ്യാം ദാസ്,സ്ക്രിപ്റ്റ് സൂപ്പർവൈസർ: മഹേഷ് മോഹൻ, വി എഫ് എക്സ് & ടൈറ്റിൽ ആനിമേഷൻ: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, വിഎഫ്എക്‌സ് സൂപ്പർവൈസർ: വിവേക് ​​ലാൽ. വിഎഫ്എക്സ് നിർമ്മാതാവ്: വിനോജ് വസന്തകുമാർ, ഡി ഐ കളറിസ്റ്റ്: ശ്രീകുമാർ നായർ, സ്റ്റുഡിയോ: സിനിമാ സലൂൺ, സൗണ്ട് റെക്കോർഡിസ്റ്റ്: ജിത്തു സി രത്നം, പിആർ സ്ട്രാറ്റജി: കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, കൊച്ചി.  പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ: മാജിക്‌ ഫ്രെയിംസ്. ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു,ഡിസൈൻസ്: യെല്ലോ ടൂത്സ്‌, മാർക്കറ്റിംഗ് : ബിനു ബ്രിങ്ഫോർത്ത്, സ്റ്റിൽ ഫോട്ടോഗ്രാഫർ: അഖിൽ രാജ്, സ്പോട്ട് എഡിറ്റർ: അനന്ദു ചക്രവർത്തി, സ്‌റ്റോറിബോർഡ്: വിവി അന്യഗ്രഹജീവി.

Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios