തിങ്കളാഴ്ചയാകും നടനോട് ഹാജരാകാൻ ആവശ്യപ്പെടുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് മുന്നോടിയായി ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നൽകും

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ചോദ്യം ചെയ്യൽ അധികം വൈകില്ല. തിങ്കളാഴ്ചയാകും നടനോട് ഹാജരാകാൻ ആവശ്യപ്പെടുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് മുന്നോടിയായി ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നൽകും.

കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തിങ്കളാഴ്ച പ്രാഥമിക മൊഴിയെടുക്കാനാണ് തിരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അതുകൊണ്ടുതന്നെ സി സി ടി വി ദിശ്യങ്ങൾ പൊലീസ് പരിശോധിക്കിനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

'ആരെയും തെറി വിളിച്ചില്ല'; തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി

സംഭവത്തെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുക. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുമെന്ന് ചട്ടമ്പി സിനിമുയുടെ അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു. പരാതിയിൽ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ ഇതിന്‍റെ പേരിൽ തന്‍റെ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വിശദീകരിച്ചു. അതിനിടെ മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.

ഒന്നും രണ്ടുമല്ല, അമ്പതെണ്ണം, 'എല്ലാം പണിയായുധങ്ങളാ'; കൊച്ചിയിലെ കള്ളന്‍റെ 'ടൂൾകിറ്റ്' കണ്ട് ഞെട്ടി പൊലീസ്