Asianet News MalayalamAsianet News Malayalam

'അങ്ങനെ അതും സംഭവിച്ചു', എൻഗേജ്‍മെന്റ് വീഡിയോ പുറത്തുവിട്ട് നടി ശ്രീവിദ്യ മുല്ലച്ചേരി

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ രാഹുല്‍ രാമചന്ദ്രനാണ് വരൻ.

Sreevidya Mullachery Rahul engagement video out
Author
First Published Jan 23, 2023, 5:06 PM IST

വിവാഹിതയാകുന്നുവെന്ന് വെളിപ്പെടുത്ത് ശ്രീവിദ്യ മുല്ലച്ചേരി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുല്‍ രാമചന്ദ്രന്റേയും വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ശ്രീവിദ്യ മുല്ലച്ചേരി. അങ്ങനെ അതും സംഭവിച്ചുവെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നുവെന്ന് മുഖവരയോടെയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരി വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 2023 ജനുവരി 22ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു തന്റെ വിവാഹത്തെ കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞിരുന്നത്. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോയും അവതരിപ്പിച്ചിരുന്നു ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്‍ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്. ശ്രീവിദ്യ മുല്ലച്ചേരിയുടെയും രാഹുലിന്റെയും നിശ്ചയത്തിന്റെ വീഡിയോയും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മിനിസ്ക്രീനില്‍ 'സ്റ്റാര്‍ മാജിക്' പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം 'ക്യാമ്പസ് ഡയറി' എന്ന ചിത്രത്തിലൂടെയായിരുന്നു. 'ഒരു കുട്ടനാടൻ ബ്ലോഗ്',  'നൈറ്റ് ഡ്രൈവ്', 'സത്യം മാത്രമേ ബോധിപ്പിക്കൂ' തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.  'ജീം ബൂം ബാ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. സുരേഷ് ഗോപിയെ നായകനാക്കിയുള്ള പുതിയ സിനിമയാണ് രാഹുല്‍ രാമചന്ദ്രൻ ഇനി സംവിധാനം ചെയ്യുന്നത്.

Read More: 'തുനിവ്' കുതിപ്പ് തുടരുന്നു, അജിത്ത് ചിത്രത്തിന്റെ കളക്ഷൻ 200 കോടി കവിഞ്ഞു

Follow Us:
Download App:
  • android
  • ios