Asianet News MalayalamAsianet News Malayalam

ആറ് ഭാഷകളില്‍ വരുന്നു 'മെയ്ഡ് ഇന്‍ ഇന്ത്യ': വമ്പന്‍ ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി

ചിത്രത്തിന്‍റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു.

SS Rajamouli presenting Made In India announces biopic on father of Indian cinema vvk
Author
First Published Sep 19, 2023, 1:55 PM IST

മുംബൈ:  ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാല്‍ക്കെയുടെ ബയോപിക് അവതരിപ്പിച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.

ചിത്രത്തിന്‍റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ഈ സിനിമയുടെ ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്‍റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ പയ്യന്മാര്‍ തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു- എസ്എസ് രാജമൗലി തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.

മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം ഈ പോസ്റ്റിന് അടിയില്‍ എസ്എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിന്‍റെ അപ്ഡേറ്റ് സംബന്ധിച്ച് പലരും ചോദിക്കുന്നുണ്ട്.

അതേ സമയം മെയ്ഡ് ഇന്‍ ഇന്ത്യയുടെ ഷൂട്ടിംഗ് അടക്കം ഹൈദരാബാദിലും മുംബൈയിലുമായി പുരോഗമിക്കുന്നു എന്നാണ് വിവരം. ചിത്രം അടുത്ത വര്‍ഷം തീയറ്ററില്‍ എത്തിയേക്കും. വലിയ താരനിര ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യന്‍ സിനിമ കുറേ ബയോപികുകള്‍ കണ്ടിട്ടുണ്ട്, ഇത് ഇന്ത്യന്‍ സിനിമയുടെ ബയോപിക് ആണെന്നാണ് പ്രഖ്യാപന വീഡിയോയില്‍ അണിയറക്കാര്‍ പറയുന്നത്. 

ആര്‍ആര്‍ആര്‍ സിനിമയെ പുകഴ്ത്തി ബ്രസീല്‍ പ്രസിഡന്‍റ് ലുല ; രാജമൗലി പ്രതികരിച്ചത് ഇങ്ങനെ.!

രാജമൗലി മഹേഷ് ബാബു ചിത്രം പ്രധാന അപ്ഡേറ്റ്; ക്ലൈമാക്സിന് വന്‍ പ്രത്യേകത.!

 

Follow Us:
Download App:
  • android
  • ios