മുൻ സീസണുകളിലെ വിജയികളെല്ലാം പിന്നണിഗാനരംഗത്തും സംഗീത സംവിധാന രംഗത്തുമൊക്കെ ഇപ്പോൾ സജീവമായുണ്ട്.
മലയാളത്തിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ സ്റ്റാർ സിങ്ങറിന്റെ പത്താം സീസൺ ഗ്രാൻഡ് ഫിനാലെയോട് അടുത്തിരിക്കുകയാണ്. ആരാകും വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുൻ സീസണുകളിലെ വിജയികളെല്ലാം പിന്നണിഗാനരംഗത്തും സംഗീതസംവിധാന രംഗത്തുമൊക്കെ ഇപ്പോൾ സജീവമായുണ്ട്.
1. അരുൺ രാജ്
അരുൺ രാജ് ആണ് സ്റ്റാർ സിങ്ങർ ഒന്നാം സീസൺ വിജയി. സ്റ്റാർ സിങ്ങറിനു ശേഷം പിന്നണിഗാനരംഗത്തും സംഗീത സംവിധാനരംഗത്തുമെല്ലാം അരുൺ രാജ് സജീവമായി. ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക് എന്നീ സിനിമകളിലെ അരുൺ രാജിന്റെ ഗാനങ്ങളാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.
2. കവിത ജയറാം
ഒന്നാം സീസണിലെ മറ്റൊരു വിജയി ആയിരുന്നെങ്കിലും കവിത ജയറാമിനെ പിന്നീട് ലൈം ലൈറ്റിൽ അധികം കണ്ടിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് കവിത.
3. നജീം അർഷാദ്
സ്റ്റാർ സിങ്ങർ സീസൺ 2 ലെ വിജയിയാണ് നജീം അർഷാദ്. പിന്നീട് മലയാളം പിന്നണി ഗാനരംഗത്തും ശ്രദ്ധേയനായി. മികച്ച ഗായകനുള്ള സംസ്ഥാന അവാർഡും നജീമിനെ തേടിയെത്തി.
4. ജോബി
2009 ലെ സ്റ്റാർ സിങ്ങർ വിജയിയാണ് ജോബി ജോൺ. കൂടുതലും ക്രിസ്ത്യൻ ഭക്തിഗാന രംഗത്താണ് ജോബി ഇപ്പോൾ സജീവമായിട്ടുള്ളത്.
5. വിവേകാനന്ദൻ
സീസൺ 3 യിലെ വിജയിയായ വിവേകാനന്ദൻ കവർ സോങ്ങുകളിലൂടെയാണ് പിന്നീട് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
6. സോണിയ
സ്റ്റാർ സിങ്ങറിലെ മറ്റൊരു വിജയിയായ സോണിയയെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും പലരും ഫോളോ ചെയ്യുന്നുണ്ട്. സ്റ്റേജ് ഷോകളിലും സജീവമാണ് താരം. സ്റ്റാർ സിങ്ങറിനു ശേഷം മറ്റൊരു റിയാലിറ്റി ഷോയായ സൂപ്പർ സിങ്ങറിലും സോണിയ പങ്കെടുത്തിരുന്നു.
7. കൽപന രാഘവേന്ദർ
സീസൺ 5 ലെ വിജയിയായ കൽപന രാഘവേന്ദർ പിന്നീട് നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. ഇതിനിടെ, തെലുങ്ക് ബിഗ്ബോസിലും കൽപന സാന്നിധ്യം അറിയിച്ചു.
8. മാളവിക അനിൽ കുമാർ
സ്റ്റാർ സിങ്ങർ വിജയിയായിരുന്ന മാളവിക അനിൽകുമാറും സ്റ്റേജ് ഷോകളും സിനിമകളുമായി സജീവമാണ്. കമലഹാസൻ നായകനായെത്തിയ പാപനാശം എന്ന സിനിമയിലും മാളവിക ഒരു ഗാനം ആലപിച്ചിരുന്നു.
9. മെറിൻ ജോർജി
സ്റ്റാർ സിങ്ങർ വിജയി ആയിരുന്ന മെറിൻ ജോർജി ഇന്ന് ഈ ഷോയിലെ മെന്റർ കൂടിയാണ്. ജയചന്ദ്രൻ, ഗോവിന്ദ് മേനോൻ, വിദ്യാസാഗർ, ദീപക് ദേവ് തുടങ്ങി പ്രശസ്ത സംഗീതസംവിധായകരുടെ ഗാനങ്ങൾ മെറിൻ ആലപിച്ചിട്ടുണ്ട്.
10. റിഥു കൃഷ്‍ണ
സീസൺ 10 വിജയിയായ റിഥു കൃഷ്‍ണ ഇപ്പോൾ സ്റ്റേജ് ഷോകളുമായും കവർ സോങ്ങുകളുമായും സജീവമാണ്.
11. അരവിന്ദ് നായർ
കഴിഞ്ഞ വർഷത്തെ സ്റ്റാർ സിങ്ങർ വിജയിയായ അരവിന്ദ് നായർ സിനിമകളും സ്റ്റേജ് ഷോകളുമായി ഇപ്പോൾ തിരക്കിലാണ്. തുടരും, പ്രകമ്പനം തുടങ്ങിയ സിനിമകളിൽ അരവിന്ദ് ആലപിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
