പലപ്പോഴും താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചര്‍ച്ചയാകാറുണ്ട്. താരങ്ങളുടെ അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിന് എതിരെ വിമര്‍ശനമുയരാറുണ്ട്. വിവാദമാകാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് അനുഷ്‍ക ശര്‍മ രംഗത്ത് എത്തിയിരിക്കുന്നു. അനുവാദമില്ലാതെ ചിത്രീകരിച്ച ഫോട്ടോ അനുഷ്‍ക ശര്‍മ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനുഷ്‍ക ശര്‍മ.

വിരാട് കോലിയും അനുഷ്‍ക ശര്‍മയും അവരുടെ ബാല്‍ക്കണിയില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഒരു മാധ്യമം അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചത്. ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. സുഹൃത്തുക്കളേ, ഇത് ഇപ്പോൾ നിർത്തുക എന്നാണ് അനുഷ്‍ക ശര്‍മ എഴുതിയിരിക്കുന്നത്. താരത്തിന് അനുകൂലമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തി. അനുവാദില്ലാതെ ചിത്രീകരിച്ച തന്റെ ഫോട്ടോ അനുഷ്‍ക ശര്‍മ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തന്റെ സ്വകാര്യതെ മാനിക്കണം എന്നാണ് അനുഷ്‍ക ശര്‍മ പറയുന്നത്.

വിരാട് കോലിയും അനുഷ്‍ക ശര്‍മയും ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്.

ഗര്‍ഭിണിയായ വിവരം വിരാട് കോലിയും അനുഷ്‍ക ശര്‍മയും തന്നെയാണ് അറിയിച്ചത്.