സിനിമയുടെ ചിത്രീകരണത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു. 

സിനിമാ ചിത്രീകരണത്തിനിടെ കന്ന സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു. കന്നഡ താരം വിവേക് ആണ് മരിച്ചത്. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ആയിരുന്നു അപകടമുണ്ടായത്. ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. 11 കെ വി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഉടൻ തന്നെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. എങ്കിലും മുപ്പത്തിയഞ്ചുകാരനായ വിവേകിന്റെ ജീവൻ രക്ഷിക്കാനായില്ല

അനുമതിയില്ലാതെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തിയതിന് ബിഡദി പൊലീസ് കേസെടുത്തിട്ടുണ്ട്.

അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവ് യു രച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.