പൃഥ്വിരാജിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മകളെ ചേര്‍ത്ത് പറയുന്നത് ശരിയല്ലെന്നും സുബീഷ് സുധി കുറിക്കുന്നു.

ക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് എത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി.

പൃഥ്വിരാജിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മകളെ ചേര്‍ത്ത് പറയുന്നത് ശരിയല്ലെന്നും സുബീഷ് സുധി കുറിക്കുന്നു.

സുബീഷ് സുധിയുടെ കുറിപ്പ്

നിങ്ങളെല്ലാവരും ഓർക്കുന്നുണ്ടോ എന്നറിയില്ല, പൃഥ്വിരാജ്, ഒരു പക്ഷെ പൃഥ്വിരാജിന്റെ മകൾ സ്കൂളിൽ ചേർന്ന് പഠിക്കുമ്പോഴൊക്കെ ആണ് മലയാളി ആ കുട്ടിയുടെ മുഖം കാണുന്നത്. കേരളത്തിലെ വിലപ്പെട്ട നടൻ എന്ന നിലയിൽ അദ്ദേഹത്തിനതാഘോഷമാക്കാം.പക്ഷെ ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളിൽ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും. പൃഥ്വിരാജിനെ വിമർശിക്കാം. അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല. ആരെ മക്കളെ പറയുന്നതും ശരിയല്ല. അത് മനസിലാവണമെങ്കിൽ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം നട്ടെല്ലുള്ള നിലപാടുകളുടെ പേരിൽ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തിൽ ഏൽക്കില്ല
#PrithvirajSukumaran

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona