സംവിധായകനും നടനുമായ ശേഖര്‍ കപൂറിനെതിരെ പരാതിയുമായി മുൻ ഭാര്യയും നടിയും ഗായികയുമായ സുചിത്ര കൃഷ്‍ണമൂര്‍ത്തി. സ്വത്തുവകകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് ആധാരം.

സുചിത്ര കൃഷ്‍ണമൂര്‍ത്തിയുടെയും ശേഖര്‍ കപൂറിന്റെയും മകള്‍ കാവേരി കപൂറിന്റേതായുള്ള വസ്‍തുവകകളെ കുറിച്ചാണ് പരാതി. കാവേരി കപൂറിനുള്ള വീട് നടൻ കബിര്‍ ബേദിക്കും ഭാര്യക്കും വാടകയ്‍ക്ക് കൊടുത്തിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ കാവേരി കപൂറിന് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനാണ് താൻ മുമ്പ് പരാതി നല്‍കാതിരുന്നത് എന്നാണ് സുചിത്ര കൃഷ്‍ണമൂര്‍ത്തി പറയുന്നത്.  പരാതിയെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും അത് തനിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നും സുചിത്ര കൃഷ്‍ണമൂര്‍ത്തി പറയുന്നു. കാവേരി കപൂറുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ് സുചിത്ര കൃഷ്‍ണമൂര്‍ത്തിയും ശേഖര്‍ കപൂറും. 1997ലാണ് ഇരുവരും വിവാഹിതരായത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയായിരുന്നു.