Asianet News MalayalamAsianet News Malayalam

'മുംബൈ പൊലീസ്' തെലുങ്കില്‍ 'ഹണ്ട്', പൃഥ്വിരാജിന്റെ വേഷത്തില്‍ സുധീര്‍ ബാബു- ട്രെയിലര്‍

'മുംബൈ പൊലീസി'ന്റെ തെലുങ്ക് റീമേക്കിന്റെ ട്രെയിലര്‍ പുറത്ത്.

Sudheer Babu starrer new film Mumbai Police remake Hunt trailer out
Author
First Published Jan 18, 2023, 2:05 PM IST

റോഷൻ ആൻഡ്രൂസിന്റെ കരിയറിലെ വേറിട്ട ചിത്രമായിരുന്നു 'മുംബൈ പൊലീസ്'. പൃഥിരാജ് നായകനായി അവതരിപ്പിച്ച 'മുംബൈ പൊലീസ്' 2013ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ 'മുംബൈ പൊലീസി'ന്റെ തെലുങ്ക് റീമേക്ക് 'ഹണ്ട്' എന്ന പേരില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സുധീര്‍ ബാബു നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധാനം മഹേഷ് ശൂരപാണിനിയാനം . പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു അഭിനയിക്കുന്നു. ഛായാഗ്രാഹണം അരുള്‍ വിൻസെന്റാണ്  .സംഗീതം ജിബ്രാൻ ആണ്.

വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം ഭവ്യ ക്രിയേഷൻസിന്റെ ബാനറിലാണ് ആണ്. സുധീര്‍ ബാബുവിന് പുറമേ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കലാസംവിധാനം വിവേക് അണ്ണാമലൈ, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അണ്ണൈ രവി, ആക്ഷൻ കൊറിയോഗ്രാഫി റെനൗഡ് ഫാവെറോ, ആക്ഷൻ ഡയറക്ടര്‍ ബ്രയാൻ വിഗിയര്‍, സ്റ്റണ്ട്സ് വിങ് ചുങ് അൻജി, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യൻ എം, പിആര്‍ഒ പുളകം ചിന്നരായണ, ഡിജിറ്റല്‍ പ്രമോഷണൻസ് ഫസ്റ്റ്സ് ഷോ, വാക്ക് ഔട്ട് മീഡിയ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ബോബി- സഞ്‍ജയ്‍യുടെ തിരക്കഥയിലാണ് റോഷൻ ആൻഡ്യൂസ് 'മുംബൈ പൊലീസ്' സംവിധാനം ചെയ്‍തത്. മികച്ച തിരക്കഥയ്ക്കുള്ള അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡും 'മുംബൈ പൊലീസി'ന് ലഭിച്ചിരുന്നു. പൃഥ്വിരാജിനൊപ്പം ജയസൂര്യ, റഹ്‍മാൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. അപര്‍ണ നായര്‍, ഹിമ ഡേവിസ്, ദീപ രാഹുല്‍ ഈശ്വര്‍, കുഞ്ചൻ, ക്യാപ്റ്റൻ രാജു, റിയാസ് ഖാൻ, ഹരീഷ് ഉത്തമൻ, മുകുന്ദൻ തുടങ്ങിയവരും അഭിനയിച്ച ചിത്രം നിഷാദ് ഹനീഫ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിച്ചത്.

Read More: 'ജയിലറി'ലേക്ക് തെലുങ്കില്‍ നിന്നും വമ്പൻ താരം, റിലീസിനായി കാത്ത് ആരാധകര്‍

Follow Us:
Download App:
  • android
  • ios