നടൻ സുധീര്‍ കരമനയ്ക്ക് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചു.

പാസ്സ്പോർട്ടിൽ താമസ വിസ പതിക്കുന്നത് ദുബായിൽ നിർത്തിയതോടെ യുഎഇയിൽ റസിഡന്റ് വിസയുള്ളവർക്ക് ഇനി മുതൽ പാസ്സ്പോപർട്ടിന് പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. ഇത്തരത്തിൽ പാസ്സ്പോർട്ടിൽ വിസ പതിക്കാത്ത യുഎഇ ഗോൾഡൻ വിസ നടൻ സുധീർ കരമന ഏറ്റുവാങ്ങി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് നടൻ സുധീര്‍ കരമന പാസ്സ്പോർട്ടിൽ വിസ പതിക്കാത്ത ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു.

'ഖെദ്ദ' എന്ന ചിത്രമാണ് സുധീര്‍ കരമന അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മനോജ് കാന ആണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രതാപ് പി നായരാണ് 'ഖെദ്ദ'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. 'ഖെദ്ദ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ബിജിപാലാണ്.

കെ വി അബ്‍ദുൾ നാസറാണ് 'ഖെദ്ദ' എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് 'ഖെദ്ദ'യെന്ന ചിത്രത്തിന്റെ നിര്‍മാണം. മനോജ് കാന തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. സുദേവ് നായർ, ജോളി ചിറയത്ത്, സരയു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ആശാ ശരത്താണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നത്, ആശാ ശരത്തിന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവ് ആയിട്ടായിരുന്നു ചിത്രത്തില്‍ സുധീര്‍ കരമന അഭിനയിച്ചത്. ആശാ ശരത്തിന്റെ മകള്‍ ഉത്തരയും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ചിരുന്നു. 'സവിത' എന്ന കഥാപാത്രമായി ആശ ശരത് അഭിനയിച്ചപ്പോള്‍ 'രവീന്ദ്രനാ'യിട്ടായിരുന്നു 'ഖെദ്ദ'യില്‍ സുധീര്‍ കരമന.

Read More: 'സേനാപതി'യായും അച്ഛനായും കമല്‍ഹാസൻ എത്തും, ഇതാ 'ഇന്ത്യൻ 2'വിന്റെ കിടിലൻ അപ്‍ഡേറ്റ്