കൊല്ലം സുധിയുടെ ആ സ്വപ്‍നം ഒടുവില്‍ അവര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

മിമിക്രി കലാകാരനായ കൊല്ലം സുധിയുടെ മരണം മലയാളികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഇന്നും ഉള്‍ക്കൊള്ളാനായില്ല. മലയാളികള്‍ അത്രമേല്‍ സ്‍നേഹിച്ച ടെലിവിഷൻ താരമായിരുന്നു കൊല്ലം സുധി. കൊല്ലം സുധിയെ ഇഷ്‍ടപ്പെടുന്നവര്‍ക്ക് പരിചിത്രമാണ് താരത്തിന്റെ കുടുംബവും. കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങിയെന്ന വാര്‍ത്തയാണ് ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.

വീട് ഏകദേശം 1050 സ്‍ക്വയര്‍ഫീറ്റിലുള്ളതാണ്. ബെഡ് റൂമുകള്‍ മൂന്നെണ്ണം ഉള്ളതാണ് താരത്തിന്റെ വീട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടെണ്ണം ബാത്ത് അറ്റാച്ച്‍ഡാണ്. ഒരു കോമണ്‍ ബാത്‍റൂം ഉണ്ട്. ഒരു വാഷ്‍ ഏരിയുമാണുള്ളത്. സിറ്റൗട്ട്, ലിംവിഗ് , ഡൈനിംഗ് റൂം തുടങ്ങിയവയ്‍ക്ക് പുറമേ മനോഹരമായ കിച്ചണുമുണ്ടെന്ന് വീടിന്റെ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു.

കെഎച്ച്‍ഡിഇസി എന്ന ഫേസ്‍ബുക്ക് കൂട്ടായ്‍മയാണ് താരത്തിന്റെ കുടുംബത്തിന് വീടൊരുക്കാൻ മുന്നിട്ട് ഇറങ്ങിയത്. മാ സംഘടയുടെ പിന്തുണയും ഉണ്ടായിരുന്നു. സുധിലയമെന്ന വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിരിക്കുകയാണ്. ഇരുപത് ലക്ഷം രൂപയാണ് ഏകദേശം താരത്തിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണത്തിന് ചെലവായത്.

തൃശൂർ കയ്‍പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ ആണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മലയാളികളെ ഏറെ ചിരിപ്പിച്ച ഒരു താരമാണ് കൊല്ലം സുധി. ജ​ഗദീഷിനെ അനുകരിച്ച് പ്രിയം നേടിയ താരം കൂടിയായിരുന്നു അദ്ദേഹം. ഉല്ലാസ്, ബിനു അടിമാലി, എന്നിവർക്കൊപ്പമാണ് താരം പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. ഇവർ ഒന്നിച്ച് എത്തുമ്പോഴേ സ്റ്റേജ്, ടെലിവിഷൻ പ്രേക്ഷകരില്‍ ആവേശം നിറയുമായിരുന്നുവെന്നത് പതിവായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞത് താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഇന്നും ഒരു നൊമ്പരമാണ്.

Read More: നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി, വെളിപ്പെടുത്തി യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക