മ്യൂസിക്കല്‍ റൊമാന്‍റിക് ചിത്രത്തില്‍ ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ആയ 'സൂഫിയും സുജാതയും' ജൂലൈ മൂന്നിന് റിലീസ് ചെയ്യും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ്. ചിത്രത്തിന്‍റെ പ്രീമിയര്‍ ഇരുനൂറിലേറെ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന് ആമസോണ്‍ പ്രൈം അറിയിച്ചു. മ്യൂസിക്കല്‍ റൊമാന്‍റിക് ചിത്രത്തില്‍ ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നാളെയെത്തും.

14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അതിഥി റാവു ഹൈദരി ഒരു മലയാളചിത്രത്തില്‍ അഭിനയിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അനു മൂത്തേടത്ത് ആണ്. എഡിറ്റിംഗ് ദീപു ജോസഫ്. എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കിയിരിക്കുന്നത്ത് ഹരി നാരായണന്‍. ആലാപനം സുദീപ് പാലനാട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ മാത്യൂസ്‌. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.