Asianet News MalayalamAsianet News Malayalam

സുന്ദര്‍ സിയുടെ 'സംഘിത്ര' തുടങ്ങുന്നു, ചിത്രത്തില്‍ ജയം രവിക്ക് പകരം വിശാല്‍

ജയം രവിക്ക് പകരക്കാരനായി വിശാല്‍.

 

Sundar C directing new film Sangamithra begins with a majour change
Author
First Published Jan 30, 2023, 10:58 PM IST

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സംഘമിത്ര'. 'സംഘമിത്ര'യില്‍ വിശാല്‍ നായകനായേക്കുമെന്നാണ് വാര്‍ത്ത. ജയം രവിയെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നു. വിശാല്‍ നായകനാകുന്ന കാര്യം ഔദ്യഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സുന്ദര്‍ സിയുടെ വൻ ബജറ്റ് ചിത്രമായി പ്രഖ്യാപിച്ചിരുന്ന 'സംഘമിത്ര'  പലവിധ കാരണങ്ങളാല്‍ വൈകിപ്പോയ ചിത്രമായിരുന്നു. ദിഷ പഠാണിയാണ് ചിത്രത്തില്‍ നായികയാകുക. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹഹിക്കുന്നത്.

വിശാല്‍ നായകനായി 'ലാത്തി' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. എ വിനോദ്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.  യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ അഭിനയിച്ചിരുന്നത്.  ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്.

രമണയും നന്ദയും ചേര്‍ന്നാണ് 'ലാത്തി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാല ഗോപിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വിശാലിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം  'മാര്‍ക്ക് ആന്റണി'യാണ്.  'മാര്‍ക്ക് ആന്റണി' പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ചിത്രീകരിക്കുന്നത് . ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് എസ് ജെ സൂര്യയും പ്രധാന കഥാപാത്രമായി എത്തുന്ന 'മാര്‍ക്ക് ആന്റണി'.

Read More: നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്

Follow Us:
Download App:
  • android
  • ios