സുന്ദീപ് കിഷൻ പുതിയ ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലവും പുറത്ത്

ധനുഷ് നായകനായി ഹിറ്റായി മാറിയ ചിത്രമാണ് രായൻ. രായനില്‍ സുന്ദീപ് കിഷനും നിര്‍ണായക കഥാപാത്രത്തില്‍ ഉണ്ടായിരുന്നു. രായന്റെ വിജയത്താല്‍ സുന്ദീപ് കിഷന് സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുന്ദീപ് കിഷന്റെ പ്രതിഫലവും പുതിയ ചിത്രത്തിന്റെ ബജറ്റും വര്‍ദ്ധിപ്പിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.

സുന്ദീപ് കിഷൻ മജക്ക എന്ന ചിത്രത്തി്നറെ തിരക്കിലാണ് നിലവില്‍. സംവിധാനം ത്രിനന്ദ റാവുവാണ്. മജക്കയ്‍ക്കായി സുന്ദീപ് കിഷൻ ആറ് കോടി പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ സുന്ദീപ് കിഷൻ നായകനായ ചിത്രങ്ങളേക്കാളും ബജറ്റ് ആണ് മജക്കയ്‍ക്കെന്നും 30 കോടിയോളമാണ് ചെലവിടുകയെന്നുമാണ് റിപ്പോര്‍ട്ട്.

അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുന്നതാണ് കാണാനായത്. ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം രായൻ എത്ര നേടി എന്നതിന്റെ കണക്കുകളും ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 109.26 കോടിയും തമിഴ്‍നാട്ടില്‍ നിന്ന് രായൻ 74.07 കോടി രൂപയും ആകെ നേടിയിട്ടുണ്ട്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷനൊപ്പം വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ ഞെട്ടിക്കുന്നു, വിജയ് അമ്പരപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക