ഇന്ത്യയില്‍ വന്‍ ബോക്സോഫീസ് വിജയമായ ചിത്രത്തെക്കുറിച്ചുള്ള ഈ വിമര്‍ശനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് ചിത്രത്തിലെ നായകനായ താര സിംഗിനെ അവതരിപ്പിച്ച സണ്ണി ഡിയോള്‍ പറയുന്നത്. 

മുംബൈ: ബോളിവുഡിലെ ഈ വര്‍ഷത്തെ അത്ഭുത ഹിറ്റാണ് ഗദര്‍ 2. ശരിക്കും താരപദവികള്‍ നഷ്ടപ്പെട്ടിരുന്ന സണ്ണി ഡിയോള്‍ എന്ന 90കളിലെ പൌരുഷ താരത്തില്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ചിത്രം നല്‍കിയിരിക്കുന്നത്. ചിത്രം 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് വിവരം. 

അതിനിടയില്‍ ചിത്രം സംബന്ധിച്ച് വിമര്‍‌ശനങ്ങളും ഉയരുന്നുണ്ട്. പാകിസ്ഥാനെ വളരെ മോശമായി കാണിക്കുന്നു എന്നതാണ് പ്രധാനമായും ഉയരുന്നത്. എന്നാല്‍ ഇന്ത്യയില്‍ വന്‍ ബോക്സോഫീസ് വിജയമായ ചിത്രത്തെക്കുറിച്ചുള്ള ഈ വിമര്‍ശനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് ചിത്രത്തിലെ നായകനായ താര സിംഗിനെ അവതരിപ്പിച്ച സണ്ണി ഡിയോള്‍ പറയുന്നത്. 

ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഈകാര്യം പറയുന്നത്. ഗദര്‍ 2 പാകിസ്ഥാന്‍ വിരുദ്ധ ചിത്രമൊന്നും അല്ല. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വൈര്യം ശരിക്കും ഒരു രാഷ്ട്രീയ സംഗതിയാണ്. അവസാനം എല്ലാം മനുഷ്യത്വത്തിന്‍റെ കാര്യമാണ്. രണ്ട് രാജ്യത്തെ മനുഷ്യരും ഒരേ മണ്ണില്‍ നിന്നും പിറവിയെടുത്തവരാണല്ലോ. ആരെയെങ്കിലും മോശമാക്കുന്ന രീതിയില്‍ അല്ല ചിത്രം.അത്തരത്തില്‍‌ പെരുമാറുന്നയാള്‍ അല്ല ചിത്രത്തിലെ താരസിംഗ് എന്ന ക്യാരക്ടറും.

രാഷ്ട്രീയത്തിലുള്ള വ്യക്തികള്‍ എന്നും ലോകത്തെ കാണുന്നത് അതിന്‍റെ കാഴ്ചപ്പാടില്‍ അല്ലെന്നും വോട്ടിന്‍റെ കണ്ണിലൂടെയാണ് എന്നും സണ്ണി പറഞ്ഞു. സിനിമയില്‍ ഒരോ അവതരണങ്ങളും വിനോദത്തിന് വേണ്ടിയാണ് അത് ചിലപ്പോള്‍ കൂടിയും കുറഞ്ഞും വരും അത് വളരെ സീരിയസായി എടുക്കരുത്. അത് നിങ്ങള്‍ക്ക് അസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഒഴിവാക്കുക - സണ്ണി ഡിയോള്‍ പറയുന്നു. 

അതേ സമയം 1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍‌ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ തന്തു. ശരിക്കും ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെയാണ് അനില്‍ ശര്‍മ്മ ചിത്രം ഒരുക്കിയിരിക്കുന്നത്. 

'ജവാൻ' വരുന്നു; ഓഗസ്റ്റ് 30ന് വന്‍ സംഭവം; പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

പിരിഞ്ഞെന്ന അഭ്യൂഹം കാറ്റില്‍‌ പറത്തി മലൈക്കയുടെയും അര്‍ജുന്‍റെയും മാസ് എന്‍ട്രി.!

Asianet News Live