സണ്ണി ലിയോണിനൊപ്പം നിഷാന്ത് സാഗര്‍ ഒരു പ്രധാന കഥാപാത്രത്തെ ഇംഗ്ലീഷ് ചിത്രം 'പൈറേറ്റ്സ് ബ്ലഡ്' അവസാനം പ്രേക്ഷകരിലേക്ക്. 2008ല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം ഇതുവരെ തീയേറ്ററുകളില്‍ എത്താതിരുന്ന ചിത്രമാണ്. വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ ആയിരുന്നു ഇതിനു കാരണം. കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. റിലീസ് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡിവിഡി ആദ്യമായി പുറത്തെത്തിയിരിക്കുകയാണ്. റെട്രോസ്പ്ലോയ്റ്റേഷന്‍ എന്ന കമ്പനിയാണ് 12 വര്‍ഷമായി വെളിച്ചം കാണാതിരുന്ന ചിത്രത്തിന്‍റെ ഡിവിഡി തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്. 

 

മാര്‍ക് റാറ്ററിംഗ് എന്ന അമേരിക്കന്‍ സംവിധായകനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിഷാന്ത് സാഗര്‍ ആയിരുന്നു നായകന്‍. 2006-2007 കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പട്ടണം റഷീദ് ഉള്‍പ്പെടെ മലയാളത്തില്‍ നിന്ന് നിരവധി അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ചിത്രവുമാണ് ഇത്. 

പോണ്‍ രംഗത്ത് അറിയപ്പെടുന്ന താരമാകുന്നതിന് മുന്‍പ് സണ്ണി ലിയോണ്‍ അഭിനയിച്ച ചിത്രമാണ് ഇത്. 2004ല്‍ പുറത്തെത്തിയ 'ഗേള്‍ നെക്സ്റ്റ് ഡോര്‍' ആയിരുന്നു അവരുടെ ആദ്യ സിനിമ. രണ്ടാമതായി അഭിനയിച്ച സിനിമയായിരുന്നു പൈറേറ്റ്സ് ബ്ലഡ്.