കൊച്ചിയിലെ വിവിധ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ  29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്ന പരിപാടിയിലാണ് നടപടി.

കൊച്ചി: ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പണം വാങ്ങി വ‌ഞ്ചിച്ചെന്ന ആരോപണം തള്ളി ബേളിവുഡ് താരം സണ്ണി ലിയോൺ. പണം വാങ്ങിയെന്നത് സത്യമാണെന്നും ചടങ്ങ് സംഘടിപ്പിക്കുന്നതിൽ സംഘാടകനാണ് വീഴ്ച പറ്റിയതെന്നുമാണ് സണ്ണി ലിയോൺ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. 

പണം മാനേജർ കൈപ്പറ്റി എന്നത് സത്യമാണ്. ഉദ്ഘാടന ചടങ്ങിനായി അഞ്ച് വട്ടം താൻ സംഘാടകർക്ക് ഡേറ്റ് നൽകിയിരുന്നു. എന്നാൽ ആ ദിവസങ്ങളിൽ പരിപാടി നടത്താൻ അവർക്കായില്ല. പിന്നീട് പല അസൗകര്യങ്ങളും ഉണ്ടായെന്നും സണ്ണി മൊഴി നൽകി. പണം തന്‍റ കൈയ്യിലുള്ളതിനാൽ ഉചിതമായ മറ്റൊരു ഡേറ്റിൽ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘാടകരിൽ നിന്ന് ക്രൈം ബ്രാഞ്ച് വീണ്ടും വിവരങ്ങൾ ശേഖരിക്കും.

തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൈം ബ്രാ‌ഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിൽ സണ്ണി ലിയോണിന്‍റെ മൊഴി എടുത്തത്. കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്ന പരിപാടിയിലാണ് നടപടി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്ന് പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരണമാണ് കൊച്ചി ക്രൈം ബ്രാ‌ഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.