ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെ കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത് എന്നാണ്.' സണ്ണി ലിയോണ്‍ പറയുന്നു.

ദില്ലി: ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ രംഗത്ത് നിന്നും ബോളിവുഡിലെത്തിയ സണ്ണി പിന്നീട് പല ഭഷയിലെ ചിത്രങ്ങളിലും അഭിനയിച്ചു. തന്‍റെ നിലപാടുകള്‍ തുറന്ന് പറയാന്‍ ധൈര്യം കാട്ടിയിട്ടുള്ള നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് പുരുഷന്മാര്‍ രംഗത്തെത്തണമെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത്തരത്തില്‍ പ്രതികരിച്ചത്. 

'പുരുഷന്മാര്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍, ഇതെല്ലാം അത്ര വലിയ കാര്യമാണോ എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഈ മനോഭാവം മാറണമെന്നും ഉറക്കെ പറയണം. ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെ കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത് എന്നാണ്.' സണ്ണി ലിയോണ്‍ പറയുന്നു.

'പക്ഷേ ഇത്തരം അനുഭവങ്ങള്‍ പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നാണ്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവന്‍ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും സമീപനം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കില്‍ അതേക്കുറിച്ച് ഉറക്കെപ്പറയാന്‍, അതേക്കുറിച്ച് ബോധവാന്മാരാകാന്‍, അത് ശരിയല്ല എന്ന് പറയാന്‍ അവര്‍ പ്രാപ്തരാകണം'. സണ്ണി പറഞ്ഞു.