എല്ലാ തിരക്കുകള്‍ക്കിടയിലും പങ്കാളിയും മക്കളുമൊത്ത് ചിലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് സണ്ണി ലിയോണ്‍. മക്കളും ഭര്‍ത്താവുമൊത്തുള്ള ആഘോഷങ്ങളുടെ ചിത്രവും സണ്ണി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സണ്ണി പങ്കുവെച്ച ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന്‍റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലത്തേത്.

ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇരുവരുടെയും കുഞ്ഞുമകള്‍ നിഷയുണ്ടാക്കിയ കേക്കാണ് വിവാഹ വാര്‍ഷികത്തിന് ഇരുവരും മുറിച്ചത്.  സണ്ണി തന്നെയാണ് വിവാഹ വാര്‍ഷികത്തിനായി കേക്കുണ്ടാക്കിയത് കുഞ്ഞുമകള്‍ നിഷയാണെന്ന് ആരാധകരെ അറിയിച്ചത്.

ചിത്രങ്ങള്‍ക്കൊപ്പം സണ്ണി പങ്കുവെച്ച തലക്കെട്ടാകട്ടെ ഡാനിയേലുമായുള്ള സണ്ണിയുടെ ആത്മബന്ധം കുറിക്കുന്നതും. ആത്മസുഹൃത്ത്, മികച്ച പിതാവ്, തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്നാണ് ഡാനിയേലിനെ കുറിച്ച് സണ്ണി കുറിച്ചിരിക്കുന്നത്.