സണ്ണി ലിയോണ്‍ ഒരു പോണ്‍ താരമാണ് എന്ന് പൈറ്റേറ്റ്‍സ് ബ്ലഡില്‍ നായകനായപ്പോള്‍ തനിക്ക് അറിയില്ലായിരുന്നു എന്ന് നിഷാന്ത് സാഗര്‍.

അടുത്ത കാലത്ത് കേരളത്തില്‍ ചര്‍ച്ചയായ സിനിമയാണ് ആര്‍ഡിഎക്സ്. ഇത്തവണ ഓണം റിലീസായി എത്തിയ ചിത്രങ്ങളില്‍ നേട്ടം കൊയ്‍തതും ആര്‍ഡിഎക്സാണ്. ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും നായകൻമാരായെത്തി ആര്‍ഡിഎക്സില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ മറ്റ് താരങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നായകൻമാര്‍ക്കൊപ്പം കരുത്തുറ്റ ഒരു കഥാപാത്രമായി നിഷാന്ത് സാഗറെത്തി. നിഷാന്ത് സാഗര്‍ ആര്‍ഡിഎക്സില്‍ വില്ലനായിരുന്നു. ചിത്രത്തില്‍ നിഷാന്ത് സാഗറിന്റെ വില്ലൻ കഥാപാത്രം ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴിതാ നിഷാന്ത് സാഗറിന്റെ ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

സണ്ണി ലിയോണിന് നിഷാന്ത് സാഗറായിരുന്നു ആദ്യമായി നായകനായത്. പൈറ്റേറ്റ്‍സ് ബ്ലഡ് എന്ന ഒരു ചിത്രത്തിലായിരുന്നു നിഷാന്ത് സാഗര്‍ നായകനായി വേഷമിട്ടത്. പൈറ്റേറ്റ്‍സ് ബ്ലഡ് റിലീസ് ചെയ്‍തിട്ടില്ല. കാരണം വ്യക്തമല്ല. മാര്‍ക്ക് റാറ്റലിങ് എന്ന അമേരിക്കക്കാരനാണ് സംവിധാനം ചെയ്‍തത്. സണ്ണി ലിയോണ്‍ ഒരു പോണ്‍ താരമാണ് എന്ന് പൈറ്റേറ്റ്‍സ് ബ്ലഡില്‍ നായകനായപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും അവരുടെ ഒരു സിനിമയും കണ്ടിട്ടില്ലായിരുന്നുവെന്നും നിഷാന്ത് സാഗര്‍ വ്യക്തമാക്കിയിരിക്കുകയാണ് പിന്നീട് ഒരു കൂട്ടുകാരനാണ് സണ്ണിയുടെ സിനിമ കാണിക്കുന്നത് എന്നും വ്യക്തമാക്കിയ നിഷാന്ത് സാഗര്‍ അവര്‍ കരിയര്‍ രസകരമായി വളര്‍ത്തിയതിനെ പ്രശംസിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

View post on Instagram

ലോഹിതദാസിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ജോക്കറിലൂടെയാണ് നടൻ എന്ന നിലയില്‍ നിഷാന്ത് ആദ്യം ശ്രദ്ധ നേടുന്നത്. സുധീര്‍ മിശ്ര എന്ന ഒരു കഥാപാത്രത്തെയാണ് നിഷാന്ത് സാഗര്‍ അവതരിപ്പിച്ചത്. പിന്നീട് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തുകയും ചെയ്‍തു. നിഷാന്ത് സാഗര്‍ ഇപ്പോള്‍ ആര്‍ഡിഎക്സ് സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയം വീണ്ടും നേടിയിരിക്കുകയാണ്.

നിഷാന്ത് സാഗര്‍ അവതരിപ്പിച്ചിരിക്കുന്ന ഡേവിസെന്ന കഥാപാത്രം ആണ്. സംവിധാനം നഹാസ് ഹിദായത്ത് ആണ്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രാഹണം. സാം സി എസാണ് സംഗീതം.

Read More: ജവാന് നടി നയൻതാരയ്‍ക്ക് ലഭിച്ചത് കോടികള്‍, ഇരട്ടി പ്രതിഫലം വിജയ് സേതുപതിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക