Asianet News MalayalamAsianet News Malayalam

അനുഗ്രഹീതന്‍ ആന്റണിയുമായി സണ്ണി വെയ്ൻ, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

sunny wayne new movie anugraheethan antony
Author
Trivandrum, First Published Aug 3, 2019, 11:01 AM IST

സണ്ണി വെയ്ൻ നായകനാകുന്ന പുതിയ സിനിമയാണ് അനുഗ്രഹീതന്‍ ആന്റണി. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഗ്രാമീണതയും നാട്ടിന്‍പുറ കാഴ്ചകളുമായി എത്തുന്ന ചിത്രത്തിൽ  സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, തുടങ്ങിയവരാണ്  പ്രധാനകഥാപാത്രങ്ങൾ. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് കഥയൊരുക്കിയത്.

 

 

Follow Us:
Download App:
  • android
  • ios