സണ്ണി വെയ്‍ൻ നായകനാകുന്ന സിനിമയാണ് അടിത്തട്ട്.

സണ്ണി വെയ്‍ൻ നായകനാകുന്ന പുതിയ സിനിമയാണ് അടിത്തട്ട്. ജിജോ ആന്തണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ
പോസ്റ്റര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയെ കുറിച്ചുള്ള ഒരു ചെറിയ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

View post on Instagram

സണ്ണി വെയ്‍ൻ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിത്തട്ട് എന്ന് മാത്രമാണ് വീഡിയോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സണ്ണി വെയ്‍ന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്‍ൻ തന്നെ നേരത്തെ അറിയിച്ചിരുന്നു.

സൂസൻ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.

പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.