Asianet News MalayalamAsianet News Malayalam

'ഇത് നല്ല തീരുമാനമല്ല'; സൂപ്പര്‍മാനെ 'സ്വവര്‍ഗ്ഗ അനുരാഗി' ആക്കിയതിനെതിരെ മുന്‍ 'സൂപ്പര്‍മാന്‍'

1990 കളില്‍ പ്രശസ്തമായ ടിവി സീരിസ് ലോയിസ് ആന്‍റ് ക്ലര്‍ക്ക്: ന്യൂ അഡ്വഞ്ചര്‍ ഓഫ് സൂപ്പര്‍മാന്‍ എന്ന സീരിസിലാണ് ഇദ്ദേഹം സൂപ്പര്‍മാനെ അവതരിപ്പിച്ചത്. 

Superman actor Dean Cain slams decision to make the superhero bisexual as bandwagoning
Author
New York, First Published Oct 13, 2021, 12:44 PM IST

ന്യൂയോര്‍ക്ക്: സൂപ്പര്‍മാനെ (Super Man) സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കും എന്ന പ്രഖ്യാപനം സൂപ്പര്‍മാന്‍ ഉടമകളായ ഡിസി കോമിക് (DC Comic) പ്രഖ്യാപിച്ചത് തിങ്കളാഴ്ചാണ്. ഇതിന് പിന്നാലെ ഇതിനെതിരെ പ്രതികരിച്ച് മുന്‍പ് ടിവി സീരിസില്‍ സൂപ്പര്‍മാനായി വേഷമിട്ട താരം. മുന്‍പ് ടിവി സീരിസില്‍ സൂപ്പര്‍മാനായി അഭിനയിച്ച ഡീന്‍ കെയിനാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. ഒരു ടിവി ചാനലില്‍ പ്രതികരിക്കുകയായിരുന്നു കെയിന്‍.

1990 കളില്‍ പ്രശസ്തമായ ടിവി സീരിസ് ലോയിസ് ആന്‍റ് ക്ലര്‍ക്ക്: ന്യൂ അഡ്വഞ്ചര്‍ ഓഫ് സൂപ്പര്‍മാന്‍ എന്ന സീരിസിലാണ് ഇദ്ദേഹം സൂപ്പര്‍മാനെ അവതരിപ്പിച്ചത്. ഏതെങ്കിലും ക്യാരക്ടര്‍ 'സ്വവര്‍ഗ്ഗ അനുരാഗിയാകുന്നത്' അല്ല താന്‍ ഉന്നയിക്കുന്ന പ്രശ്നമെന്നും. ഇത് ഒരു ട്രെയിനില്‍ ബോഗി ചേര്‍ക്കും പോലുള്ള ഏര്‍പ്പാടായി മാറുന്നുവെന്ന് താരം പ്രതികരിച്ചു. 

'അവര്‍ പറയുന്നു ഇത് വളരെ ധൈര്യമായ പുത്തന്‍ കഴ്ചപ്പാട് എന്ന് ..ഇത് വേറും കൂട്ടിച്ചേര്‍ക്കലാണ് എന്ന് ഞാന്‍ പറയും. കുറച്ച് മാസം മുന്‍പാണ് ബാറ്റ്മാന്‍ കോമിക്സിലെ റോബിനെ ഇവര്‍ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ഇതില്‍ എന്ത് ധൈര്യവും പുതുമയുമാണ് ഉള്ളത്, അരാണ് ഇത് കേട്ട് ഞെട്ടാന്‍ പോകുന്നത്' - ഡീന്‍ കെയിന്‍ ചോദിക്കുന്നു. 

ഇപ്പോള്‍ സൂപ്പര്‍ഗേള്‍ എന്ന സീരിസിലും  ഡീന്‍ കെയിന്‍ അഭിനയിക്കുന്നുണ്ട്. സൂപ്പര്‍മാന്‍റെ വനിത പതിപ്പാണ് ഇതിലെ പ്രധാന കഥാപാത്രം. ഈ കഥാപാത്രം സ്വവര്‍ഗ്ഗ അനുരാഗിയാണ്. അതിനാല്‍ ഇതിലെന്താണ് പുതുമ എന്നാണ്  ഡീന്‍ കെയിന്‍ ടിവി പരിപാടിയില്‍ ചോദിക്കുന്നത്. തിങ്കളാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് എന്ന് സൂപ്പര്‍മാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്സ് പ്രഖ്യാപിച്ചത്. 

ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്‍റ് ക്ലര്‍ക്കിന്‍റെ മകന്‍ ജോണ്‍ കെന്‍റാണ് ഇതില്‍ സൂപ്പര്‍മാന്‍. നേരത്തെ കെന്‍റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലാകുന്നെങ്കില്‍.  ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. 

അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്. എന്താണ് പുതിയ പുസ്തകത്തിലെ ഇതിവൃത്തം എന്ന് വ്യക്തമല്ലെങ്കിലും. പുതിയ സൂപ്പര്‍മാനും തന്‍റെ ആണ്‍ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്‍റെയും,ചുംബിക്കുന്നതിന്‍റെയും ചിത്രം ഡിസി പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍മാന്‍റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കൊണ്ടുപോകുന്നത് എന്നും ഇത് വലിയ പരിണാമം തന്നെയാണ് എന്നാണ് കഥകൃത്തായ ടോം ടെയ്ലര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios