Asianet News MalayalamAsianet News Malayalam

'ഇടുങ്ങിയ ചിന്താഗതി പാടില്ല': പാക് കലാകാരന്മാരെ ഇന്ത്യയില്‍ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

നേരത്തെ ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നീക്കണം എന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.
 

Supreme Court dismisses plea seeking ban on Pakistan artists to work in India vvk
Author
First Published Nov 29, 2023, 12:57 PM IST

ദില്ലി: പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനോ സിനിമയില്‍ അടക്കം ജോലി ചെയ്യുന്നതിനോ പൂർണമായി വിലക്കേർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിനിമാ പ്രവർത്തകന്‍ ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. നേരത്തെ ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നീക്കണം എന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.

ഇന്ത്യയില്‍ കലാപ്രകടനമോ, അല്ലെങ്കില്‍ സിനിമ രംഗത്തോ മറ്റോ ജോലി എടുക്കുന്നതിനോ പാക്കിസ്ഥാൻ കലാകാരന്മാര്‍ക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് കോടതിയുടെ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.സിനിമാ പ്രവർത്തകർ, ഗായകർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. 

സാംസ്‌കാരിക സൗഹാർദം, ഐക്യം, സമാധാനം എന്നിവയെ തുരങ്കം വയ്ക്കുന്ന കാര്യമാണ് ഇതെന്നും.  ഇത്തരം ഒരു വിലക്കിലൂടെ യാതൊരു ഗുണവും സമൂഹത്തിനോ രാജ്യത്തിനോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ബോംബെ ഹൈക്കോടതി ഹരജി തള്ളിയത്. ഇത് തന്നെയാണ് സുപ്രീംകോടതിയും ശരിവച്ചത്. 

"ഒരു രാജ്യസ്നേഹിയാകാൻ, വിദേശത്ത് നിന്നുള്ളവരോട്, പ്രത്യേകിച്ച് അയൽ രാജ്യങ്ങളിൽ നിന്നുള്ളവരോട് ശത്രുത പുലർത്തേണ്ടതില്ലെന്ന് ഒരാൾ മനസ്സിലാക്കണം"- അന്ന് ബോംബെ ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന നീക്കണം എന്നതും ഹര്‍ജിക്കാരന്‍റെ ആവശ്യമായിരുന്നു. 

'കലോത്സവത്തില്‍ നവ്യ നായര്‍ ഒന്നാം സ്ഥാനം ഞാന്‍ പതിനാല്: ഇത് കള്ളക്കളിയാണെന്ന് നവ്യയോട് തന്നെ പറഞ്ഞു'

സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി 'ലോറൻസ് ബിഷ്‌ണോയി': സുരക്ഷ വര്‍ദ്ധിപ്പിച്ചു

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios