മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് സുപ്രിയ മേനോൻ- പൃഥ്വിരാജ് ദമ്പതിമാരുടേത്. പലപ്പോഴും സുപ്രിയ മേനോൻ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പണ്ട് ഗുരുവായൂരില്‍ പോയതിന്റെ ഫോട്ടോ സുപ്രിയ മേനോൻ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജിന്റെ കയ്യും പിടിച്ചുള്ള തന്റെ ഫോട്ടോയാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്.

അമ്പല നടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ എടുത്തുതാണ് ഫോട്ടോ. പൃഥ്വിരാജിന് മുണ്ടും വേഷ്‍ടിയും സുപ്രിയയ്‍ക്ക് ചുരിദാറുമാണ് വേഷം. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒമ്പത് വര്‍ഷം മുമ്പ് എടുത്ത ഫോട്ടോയാണ് ഇത്. അതേസമയം ജോര്‍ദാനിലെ ചിത്രീകരണത്തിന് ശേഷവും നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ക്വാറന്റൈനും കഴിഞ്ഞ് അടുത്തിടെയാണ് പൃഥ്വിരാജ് വീട്ടില്‍ തിരിച്ചെത്തിയത്. ആടുജീവിതം എന്ന സിനിമയ്‍ക്ക് വേണ്ടി പൃഥ്വിരാജ് ഏറെ മേയ്‍ക്ക് ഓവര്‍ നടത്തുകയും ചെയ്‍തിരുന്നു.