മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഭാര്യ സുപ്രിയ മേനോൻ പറയുന്നത്.

കൊവിഡ് കാലത്തായിരുന്നു പൃഥ്വിരാജ് ജോര്‍ദാനിലേക്ക് പോയത്. അവിടെയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരവും സംഘവും അവിടെ കുടുങ്ങി. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഇടപെട്ട് ചിത്രീകരണസംഘത്തിന് ജോര്‍ദാനില്‍ തുടരാൻ വേണ്ട കാര്യങ്ങള്‍ ചെയ്‍തുകൊടുത്തിരുന്നു. മേയ്‍ക്കോവറില്‍ വലിയ മാറ്റത്തോടെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മെലിഞ്ഞ് താടിയും മുടിയുമൊക്കെ നീട്ടിയാണ് പൃഥ്വിരാജ് രൂപമാറ്റം നടത്തിയത്. അത്തരമൊരു ഫോട്ടോയാണ് സുപ്രിയ മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നതും.